Young Woman Died | 'കോണിപ്പടിയില്‍ നിന്ന് ഇറങ്ങവെ കാല്‍ വഴുതി വീണ് മംഗല്യസൂത്രം തട്ടി കഴുത്ത് മുറിഞ്ഞു'; യുവതിക്ക് ദാരുണാന്ത്യം
Jul 2, 2022, 19:40 IST
ന്യൂഡെല്‍ഹി: (www.kvartha.com) കോണിപ്പടിയില്‍ നിന്ന് തെന്നിവീണ യുവതിയുടെ കഴുത്തില്‍ മംഗല്യസൂത്രം തുളച്ചുകയറി മരിച്ചതായി റിപോര്‍ട്. ഗാന്ധി നഗര്‍ ഏരിയയില്‍ വെള്ളിയാഴ്ചയാണ് സംഭവം. കോണിപ്പടിയില്‍ നിന്ന് തെന്നി വീണപ്പോള്‍ രാധാദേവിയുടെ (22) കഴുത്തില്‍ താലി കൊണ്ട് മുറിവേറ്റതായാണ് പരുക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച യുവതി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
പൊലീസ് പറയുന്നതിങ്ങനെ
'ഗാന്ധി നഗറിലെ രഘുവീര്‍ പുരയിലെ വീട്ടില്‍ ഒരു സ്ത്രീ ബോധരഹിതയായി വീണതായി ഉച്ചയ്ക്ക് 12.39 ന് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തി. കഴുത്തില്‍ മുറിവേറ്റ പാടുകളോടെ രാധാദേവി ഗോവണിപ്പടിയില്‍ കിടന്നിരുന്നു. സംഭവസമയത്ത് യുവതിയുടെ നാല് വയസുള്ള മകന്‍ കൂടെയുണ്ടായിരുന്നു. അമ്മ തുണി ഉണക്കാന്‍ ടെറസിലേക്ക് പോയെന്നും ഇറങ്ങുന്നതിനിടെ കോണിപ്പടിയില്‍ നിന്ന് തെന്നി വീഴുകയായിരുന്നുവെന്നും മകന്‍ പറഞ്ഞു. കോണിപ്പടിയില്‍ നിന്ന് വീണപ്പോള്‍, ധരിച്ചിരുന്ന ലോകറ്റില്‍ നിന്ന് കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ടായി.
കുട്ടി കെട്ടിടത്തിലെ വാടകക്കാരെ വിവരം അറിയിക്കുകയും അവര്‍ യുവതിയുടെ ഭര്‍ത്താവിനെ വിളിക്കുകയും ചെയ്തു. രഘുബീര്‍ പുരയില്‍ തയ്യല്‍ക്കാരനായ ഭര്‍ത്താവ് അനില്‍ പാസ്വാന്‍ സംഭവം നടക്കുമ്പോള്‍ ജോലിസ്ഥലത്തായിരുന്നു. ബിഹാറിലെ മധുബനിയിലെ കോതിയ ഗ്രാമത്തില്‍ നിന്നുള്ളതാണ് കുടുംബം. സംഭവത്തില്‍ ഇതുവരെ ദുരൂഹതയൊന്നും കണ്ടെത്തിയിട്ടില്ല. ക്രൈം ടീമുകളും ഫോറന്‍സിക് സംഘവും സംഭവസ്ഥലം സന്ദര്‍ശിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിനായി ജിടിബി ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്'.

Keywords: Latest-News, National, Top-Headlines, New Delhi, Woman, Died, Obituary, Accidental Death, Police, Delhi: Woman slips from stairs, dies after mangalsutra slits her neck.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.