Died | അലക്കുജോലിക്കാരിയായ അമ്മയെ കാണാനെത്തിയ 9 വയസുകാരന് ലിഫ്റ്റിന്റെ വാതിലില്‍ കുടുങ്ങി ദാരുണാന്ത്യം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

 

ന്യൂഡെല്‍ഹി: (www.kvartha.com) അലക്കുജോലിക്കാരിയായ അമ്മയെ കാണാനെത്തിയ ഒമ്പത് വയസുകാരന് ലിഫ്റ്റിന്റെ വാതിലില്‍ കുടുങ്ങി ദാരുണാന്ത്യം. രാജസ്താനിലെ ആല്‍വാര്‍ സ്വദേശികളായ ദമ്പതികളുടെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ മകനാണ് മരിച്ചത്. 11 വയസുള്ള ഒരു പെണ്‍കുട്ടി കൂടി ദമ്പതികള്‍ക്കുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി ഡെല്‍ഹിയാണ് കുടുബം താമസിച്ചുവരുന്നത്. 
Aster mims 04/11/2022

മാര്‍ച് 24ന് വെസ്റ്റ് ഡെല്‍ഹിയിലെ വികാസ്പുരിയിലാണ് സംഭവം നടന്നത്. വികാസ്പുരിയില്‍ ഫ്‌ലാറ്റിലെ അലക്കുജോലിക്കാരിയാണ് മരിച്ച ആണ്‍കുട്ടിയുടെ മാതാവ്. മാതാവിനെ കാണാന്‍ ഫ്‌ലാറ്റിലെത്തിയ കുട്ടി ലിഫ്റ്റില്‍ കയറാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ലിഫ്റ്റിലേക്ക് കയറുന്നതിന് മുമ്പ് വാതിലടഞ്ഞതിനാല്‍ ലിഫ്റ്റ് പൊങ്ങുകയും കുട്ടി കുടുങ്ങുകയുമായിരുന്നു. കുട്ടി വാതിലിനും ചുമരിനും ഉള്ളില്‍പെട്ട കുട്ടിയെ പെട്ടെന്ന് തന്നെ പുറത്തെടുത്തെങ്കിലും നെഞ്ചില്‍ ആഴത്തില്‍ മുറിവ് പറ്റിയതിനാല്‍ വികാസ്മ പുരിയിലെ ആശുപത്രിയില്‍വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. 

Died | അലക്കുജോലിക്കാരിയായ അമ്മയെ കാണാനെത്തിയ 9 വയസുകാരന് ലിഫ്റ്റിന്റെ വാതിലില്‍ കുടുങ്ങി ദാരുണാന്ത്യം


ഫ്‌ലാറ്റിലെ വസ്ത്രങ്ങള്‍ ശേഖരിച്ച് കടയില്‍ കൊണ്ടുവന്ന് വൃത്തിയാക്കി തിരിച്ചു കൊണ്ടുവരുന്നതാണ് മാതാവിന്റെ ജോലി. മൂന്നാം നിലയില്‍ വസ്ത്രങ്ങള്‍ ശേഖരിക്കുകയായിരുന്നു മാതാവ്. ഈ സമയം കുട്ടി ലിഫ്റ്റില്‍ അങ്ങോട്ട് പോവുകയായിരുന്നു. അതിനിടെയാണ് അപകടമുണ്ടാവുന്നത്. 

സംഭവത്തില്‍ ഫൊറന്‍സിക് വിദഗ്ധരുള്‍പെടെ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഡെപ്യൂടി പൊലീസ് കമീഷനര്‍ ഗ്യാന്‍ഷ്യാം ബന്‍സാല്‍ പറഞ്ഞു.

Keywords:  News, National, India, New Delhi, Accident, Accidental Death, Child, Obituary, Police, Delhi: Nine-year old boy dies after getting stuck in lift door
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script