Identified | പട്ടുവം മംഗലശേരി പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു


തളിപ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
കണ്ണൂര്‍: (KVARTHA) തളിപ്പറമ്പ് പട്ടുവം മംഗലശേരി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു. ചപ്പാരപ്പടവ് പടപ്പങ്ങോട്ട് സ്വദേശി കുനത്തറ രാജീവൻ (52) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മുതല്‍ ഇയാളെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തളിപ്പറമ്പ് പൊലിസില്‍ പരാതി നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മംഗലശേരിയില്‍ മൃതദേഹം മീൻ തൊഴിലാളികള്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് വിവരമറിയിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പ് പൊലിസ് സ്ഥലത്തെത്തി.
ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലേക്ക് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി മാറ്റി. തളിപ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.