Sheeba Shyamaprasad | നര്‍ത്തകിയും അവതാരകയുമായ ഷീബ ശ്യാമപ്രസാദ് അന്തരിച്ചു; സംവിധായകന്‍ ശ്യാമപ്രസാദ് ഭര്‍ത്താവാണ്

 


ADVERTISEMENT



തിരുവനന്തപുരം: (www.kvartha.com) നര്‍ത്തകിയും അവതാരകയും എസ് ബിഐ ഉദ്യോഗസ്ഥയും ആയിരുന്ന കുറവന്‍കോണം വിന്‍സണ്‍ മാന്‍ഷനില്‍ ഷീബ ശ്യാമപ്രസാദ് അന്തരിച്ചു. 59 വയസായിരുന്നു. ദൂരദര്‍ശനിലെ ആദ്യകാല അവതാരകയായിരുന്നു. 

അര്‍ബുദത്തെ തുടര്‍ന്നുള്ള ചികിത്സയ്ക്കിടെ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അന്ത്യം. പറവൂര്‍ ചേന്ദമംഗലം കൂട്ടുകാട് സ്വദേശിയാണ്. സംവിധായകന്‍ ശ്യാമപ്രസാദ് ഭര്‍ത്താവാണ്. ദൂരദര്‍ശനില്‍ അനൗണ്‍സറായിരിക്കെയാണ് ശ്യാമപ്രസാദിനെ പരിചയപ്പെടുന്നത്.
Aster_MIMS

Sheeba Shyamaprasad | നര്‍ത്തകിയും അവതാരകയുമായ ഷീബ ശ്യാമപ്രസാദ് അന്തരിച്ചു; സംവിധായകന്‍ ശ്യാമപ്രസാദ് ഭര്‍ത്താവാണ്


ദൂരദര്‍ശനില്‍ മയില്‍പ്പീലി, ജീവന്‍ ടിവിയില്‍ വീട്ടുകാര്യം എന്നീ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. മക്കള്‍: പരസ്യസംവിധായകനും നിര്‍മാതാവുമായ വിഷ്ണു, വിദ്യാര്‍ഥിനിയായ ശിവകാമി.

Keywords:  News,Kerala,State,Thiruvananthapuram,Death,Dance,Obituary,Treatment,hospital, Dancer and presenter Sheeba Shyamaprasad passes away
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia