Sheeba Shyamaprasad | നര്‍ത്തകിയും അവതാരകയുമായ ഷീബ ശ്യാമപ്രസാദ് അന്തരിച്ചു; സംവിധായകന് ശ്യാമപ്രസാദ് ഭര്‍ത്താവാണ്
Mar 1, 2023, 08:05 IST
തിരുവനന്തപുരം: (www.kvartha.com) നര്‍ത്തകിയും അവതാരകയും എസ് ബിഐ ഉദ്യോഗസ്ഥയും ആയിരുന്ന കുറവന്‍കോണം വിന്‍സണ്‍ മാന്ഷനില് ഷീബ ശ്യാമപ്രസാദ് അന്തരിച്ചു. 59 വയസായിരുന്നു. ദൂരദര്‍ശനിലെ ആദ്യകാല അവതാരകയായിരുന്നു.
അര്‍ബുദത്തെ തുടര്‍ന്നുള്ള ചികിത്സയ്ക്കിടെ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അന്ത്യം. പറവൂര്‍ ചേന്ദമംഗലം കൂട്ടുകാട് സ്വദേശിയാണ്. സംവിധായകന് ശ്യാമപ്രസാദ് ഭര്‍ത്താവാണ്. ദൂരദര്‍ശനില്‍ അനൗണ്‍സറായിരിക്കെയാണ് ശ്യാമപ്രസാദിനെ പരിചയപ്പെടുന്നത്.
ദൂരദര്‍ശനില്‍ മയില്‍പ്പീലി, ജീവന് ടിവിയില്‍ വീട്ടുകാര്യം എന്നീ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. മക്കള്‍: പരസ്യസംവിധായകനും നിര്‍മാതാവുമായ വിഷ്ണു, വിദ്യാര്‍ഥിനിയായ ശിവകാമി.
Keywords: News,Kerala,State,Thiruvananthapuram,Death,Dance,Obituary,Treatment,hospital, Dancer and presenter Sheeba Shyamaprasad passes away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.