ദമ്മാമിൽ വാഹനാപകടം; കണ്ണൂർ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു

 
Two Malayali Youths From Kannur Die In Car Accident In Dammam

Photo: Special Arrangement/ Enhanced by GPT

ADVERTISEMENT

● ദഹ്റാൻ-ജുബൈൽ ഹൈവേയിൽ വെച്ചായിരുന്നു അപകടം
● അതിവേഗതയിൽ വന്ന സ്വദേശി യുവാവിന്റെ വാഹനം ഇവരുടെ കാറിൽ ഇടിക്കുകയായിരുന്നു
● നിയന്ത്രണം വിട്ട കാർ പലതവണ മറിഞ്ഞ് റോഡരികിലെ താഴ്ചയിലേക്ക് വീണു
● സജീം സംഭവസ്ഥലത്തും, ശ്രീലേഷ് ആശുപത്രിയിലും മരിച്ചു
● അപകടവിവരം പുലർച്ചെ പൊലീസ് വഴി സുഹൃത്തുക്കൾ സ്ഥിരീകരിച്ചു

ദമ്മാം: (KVARTHA) സൗദി അറേബ്യയിലെ ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ തലശ്ശേരി മണോലി വീട്ടിൽ സജീം (45), കണ്ണൂർ ചെറുകുന്ന് കണ്ടി വളപ്പിൽ ലക്ഷ്മണൻ-കനകലത ദമ്പതികളുടെ മകൻ ശ്രീലേഷ് (42) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ ദഹ്റാൻ-ജുബൈൽ ഹൈവേയിൽ ഖത്വീഫ് സെൻട്രൽ ആശുപത്രിക്ക് സമീപമായിരുന്നു അപകടം സംഭവിച്ചത്. 

Aster_MIMS

അപകടം ഇങ്ങനെ

ദമ്മാമിൽ വിവിധ ബിസിനസ് സ്ഥാപനങ്ങൾ നടത്തിവരികയായിരുന്നു സജീം. സജീമിന് കീഴിൽ ജോലി ചെയ്തിരുന്ന ജീവനക്കാരനായിരുന്നു ശ്രീലേഷ്. റാസ്തന്നൂറയിൽ നിന്നും ദമ്മാമിലേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവരുടെ വാഹനത്തിലേക്ക് ഒരു സ്വദേശി യുവാവിൻ്റെ വാഹനം അതിവേഗതയിൽ വന്ന് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ പലതവണ മറിഞ്ഞ് റോഡരികിലെ താഴ്ചയിലേക്ക് വീഴുകയായിരുന്നു. 

പൂർണമായും തകർന്ന കാറിനുള്ളിൽ കുടുങ്ങിക്കിടന്ന ഇരുവരേയും ഏറെ പ്രയത്നിച്ചാണ് പൊലീസ് പുറത്തെടുത്തത്. അപകടസ്ഥലത്തുവെച്ചുതന്നെ സജീം മരിച്ചിരുന്നു. ജീവൻ്റെ ലക്ഷണങ്ങൾ ബാക്കിയുണ്ടായിരുന്ന ശ്രീലേഷിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

രാത്രി വൈകിയിട്ടും ഇരുവരും താമസസ്ഥലത്ത് തിരിച്ചെത്താഞ്ഞതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് അപകടവിവരം പുറത്തറിയുന്നത്. പുലർച്ചെ ഒന്നോടെ സുഹൃത്തുക്കൾ ഇവരുടെ ഫോണിലേക്ക് വിളിച്ചപ്പോൾ ഖത്വീഫ് പൊലീസ് മുഖേനയാണ് അപകടവിവരം സ്ഥിരീകരിച്ചത്.

പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. 

Article Summary: Two Malayali expatriates from Kannur, Sajim (45) and Sreelesh (42), died in a car accident on the Dhahran-Jubail highway in Dammam, Saudi Arabia, on Saturday night.

#DammamAccident #SaudiArabia #KeralaExpatriates #KannurNews #DammamNews #TrafficAccident #AmmuNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
A Aparna
A Aparna

193 Articles

Tags

Share this story

wellfitindia