ഗോ­വ­യില്‍ സി­ല­ണ്ടര്‍ പൊ­ട്ടി­ത്തെ­റി­ച്ച് നീ­ലേ­ശ്വ­രം സ­ദേ­ശി മ­രി­ച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗോ­വ­യില്‍ സി­ല­ണ്ടര്‍ പൊ­ട്ടി­ത്തെ­റി­ച്ച് നീ­ലേ­ശ്വ­രം സ­ദേ­ശി മ­രി­ച്ചു
Nithin
നീ­ലേ­ശ്വരം (കാസര്‍­കോട്): ഗോ­വ­യില്‍ ക­പ്പ­ലി­ന്റെ അ­റ്റ­കു­റ്റ­പ­ണി­ക്കിടെ സി­ല­ണ്ടര്‍ പൊ­ട്ടി­ത്തെ­റി­ച്ച് നീ­ലേ­ശ്വ­ര­ത്തെ യു­വാവ് മ­രി­ച്ചു. ഒ­രാള്‍­ക്ക് പ­രി­ക്കേ­റ്റി­റ്റുണ്ട്. നീ­ലേ­ശ്വ­രം പ­ടി­ഞ്ഞാ­റ്റംകൊ­ഴു­വ­ലി­ലെ ഗള്‍­ഫു­കാ­രനാ­യ രാ­ജന്‍ കാ­ര­ക്ക­ട­വ­ത്ത്-താഴ­ത്ത് വീ­ട്ടില്‍ പുഷ്­പ ദ­മ്പ­തി­ക­ളു­ടെ മ­കന്‍ നി­ധിന്‍ (20) ആ­ണ് മ­രി­ച്ച­ത്.

ബു­ധ­നാഴ്ച വൈ­കീ­ട്ട് അ­ഞ്ച് മണി­യോ­ടെ­യാ­ണ് ഗ്യാസ് സി­ല­ണ്ടര്‍ പൊ­ട്ടി­ത്തെ­റി­ച്ച് അ­പക­ടം ന­ട­ന്ന­താ­യു­ള്ളവിവ­രം വീ­ട്ടു­കാര്‍­ക്ക് ല­ഭി­ച്ചത്. ഗോ­വ ഏ­റോ­മ­റൈന്‍ ഷി­പ്‌യാര്‍­ഡി­ലാ­ണ് അ­പ­ക­ട­മു­ണ്ടാ­യത്. വെ­സ്റ്റേണ്‍ ഇ­ന്ത്യ ക­മ്പ­നി­യി­ലെ ജോ­ലി­ക്കാ­ര­നാ­യി­രു­ന്നു നി­ധിന്‍. ഒ­രാ­ഴ്­ചമു­മ്പാ­ണ് നി­ധിന്‍ ഈ ക­മ്പ­നി­യില്‍ ജോ­ലി­ക്ക് ക­യ­റി­യത്. കൊ­ച്ചി­യില്‍ നിന്നും മ­റൈന്‍ എ­ഞ്ചി­നീ­യ­റിം­ഗ് കോ­ഴ്‌­സ് പൂര്‍­ത്തി­യാക്കി­യ നി­ധി­നോ­ടൊ­പ്പം കൂ­ടെ­പഠി­ച്ചി­രു­ന്ന മ­റ്റു­മൂ­ന്നു­പേരും ഇ­തേ­ക­മ്പ­നി­യില്‍ ജോ­ലി­ക്ക് ക­യ­റി­യി­രു­ന്നു.

കൊ­ച്ചി­യില്‍ ന­ട­ന്ന ഇന്റര്‍­വ്യൂ­വി­ലൂ­ടെ­യാ­ണ് നി­ധി­നെയും സു­ഹൃ­ത്തു­ക്ക­ളെയും ജോ­ലി­ക്കാ­യി തെ­ര­ഞ്ഞെടു­ത്തത്. കൂടെ­ജോ­ലി­ചെ­യ്­തി­രു­ന്ന­വ­രാ­ണ് ആദ്യം ബ­ന്ധു­ക്ക­ളെ അപകടവിവ­രം അ­റി­യി­ച്ചത്. പി­ന്നീ­ട് കമ്പ­നി അ­തി­കൃ­ധരും വീ­ട്ടു­കാ­രെ ബ­ന്ധ­പ്പെ­ട്ട് മര­ണം സ്ഥി­രീ­ക­രിച്ചു. അ­പ­ക­ട­വി­വ­ര­മ­റി­ഞ്ഞ് ബ­ന്ധു­ക്കള്‍ ഗോ­വ­യി­ലേ­ക്ക് പു­റ­പ്പെ­ട്ടി­ട്ടുണ്ട്. ഗള്‍­ഫി­ലു­ള്ള പി­താ­വ് നാ­ട്ടി­ലേ­ക്ക് എ­ത്തു­മെ­ന്നാ­ണ് അ­റി­യി­ച്ചി­ട്ടു­ള്ളത്. സ­ഹോദ­രി: രൂ­പ (കാ­ടം­ങ്കോട്)

Keywords:  Kasaragod, Nileshwaram, Ship, Obituary, Cylinder blast
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia