ഗോവയില്‍ സിലണ്ടര്‍ പൊട്ടിത്തെറിച്ച് നീലേശ്വരം സദേശി മരിച്ചു
Jul 18, 2012, 20:10 IST
ADVERTISEMENT
![]() |
| Nithin |
ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം നടന്നതായുള്ളവിവരം വീട്ടുകാര്‍ക്ക് ലഭിച്ചത്. ഗോവ ഏറോമറൈന് ഷിപ്യാര്‍ഡിലാണ് അപകടമുണ്ടായത്. വെസ്റ്റേണ്‍ ഇന്ത്യ കമ്പനിയിലെ ജോലിക്കാരനായിരുന്നു നിധിന്. ഒരാഴ്ചമുമ്പാണ് നിധിന് ഈ കമ്പനിയില്‍ ജോലിക്ക് കയറിയത്. കൊച്ചിയില്‍ നിന്നും മറൈന്‍ എഞ്ചിനീയറിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയ നിധിനോടൊപ്പം കൂടെപഠിച്ചിരുന്ന മറ്റുമൂന്നുപേരും ഇതേകമ്പനിയില്‍ ജോലിക്ക് കയറിയിരുന്നു.
കൊച്ചിയില്‍ നടന്ന ഇന്റര്‍വ്യൂവിലൂടെയാണ് നിധിനെയും സുഹൃത്തുക്കളെയും ജോലിക്കായി തെരഞ്ഞെടുത്തത്. കൂടെജോലിചെയ്തിരുന്നവരാണ് ആദ്യം ബന്ധുക്കളെ അപകടവിവരം അറിയിച്ചത്. പിന്നീട് കമ്പനി അതികൃധരും വീട്ടുകാരെ ബന്ധപ്പെട്ട് മരണം സ്ഥിരീകരിച്ചു. അപകടവിവരമറിഞ്ഞ് ബന്ധുക്കള്‍ ഗോവയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഗള്‍ഫിലുള്ള പിതാവ് നാട്ടിലേക്ക് എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. സഹോദരി: രൂപ (കാടംങ്കോട്)
Keywords: Kasaragod, Nileshwaram, Ship, Obituary, Cylinder blast
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

