സിപിഎം കേന്ദ്ര കമിറ്റിയംഗവും വനിതാ കമീഷൻ മുൻ അധ്യക്ഷയുമായ എം സി ജോസഫൈൻ അന്തരിച്ചു
Apr 10, 2022, 13:52 IST
കണ്ണൂർ: (www.kvartha.com 10.04.2022) മുതിർന്ന സിപിഎം നേതാവും കേന്ദ്ര കമിറ്റി അംഗവുമായ എം സി ജോസഫൈൻ (74) അന്തരിച്ചു. കണ്ണൂരിൽ നടക്കുന്ന പാർടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച ജോസഫൈനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. വൈപ്പിൻകര മുരിക്കൻപാടമാണ് ജനന സ്ഥലം.
സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷയായി പ്രവർത്തിച്ചിട്ടുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാലകൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1987 ൽ അങ്കമാലി, 1991 ൽ മട്ടാഞ്ചേരി മണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലേക്കും 1989ൽ ഇടുക്കിയിൽ നിന്ന് ലോക്‌സഭയിലേക്കും മത്സരിച്ചു. 13 വർഷം അങ്കമാലി നഗരസഭാ കൗൺസിലറായിരുന്നു.
മുരിക്കുംപാടം മാപ്പിളശേരി ചവര - മഗ്‌ദലേന ദമ്പതികളുടെ മകളാണ്. പരേതനായ പള്ളിപ്പാട്ട് പി എ മത്തായിയാണ് ഭർത്താവ്. മകൻ: മനു പി മത്തായി. മരുമകൾ: ജ്യോത്സന.

Keywords: Kannur, Kerala, News, Top-Headlines, Death, Obituary, CPM, Leader, Women, President, Loksabha, CPM leader MC Josephine passed away.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.