സിപിഐഎം മുന്‍ പോളിറ്റ് ബ്യൂറോ അംഗം കെ വരദരാജന്‍ അന്തരിച്ചു; കര്‍ഷക പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണെന്ന് അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി

 


ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com 16.05.2020) സിപിഐഎം മുന്‍ പോളിറ്റ് ബ്യൂറോ അംഗം കെ വരദരാജന്‍(74) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തമിഴ്നാട്ടിലായിരുന്നു അന്ത്യം. സിപിഎം പൊളിറ്റ് ബ്യൂറോ മുന്‍ അംഗമായിരുന്നു.

1946 ഒക്ടോബര്‍ നാലിനാണ് അദ്ദേഹം ജനിച്ചത്. 1968ല്‍ പാര്‍ട്ടി അംഗമായി. പാര്‍ട്ടിയില്‍ നിരവധി സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം 1998 ല്‍ ഓള്‍ ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1998 ല്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയിലും 2005 ല്‍ പൊളിറ്റ് ബ്യൂറോയിലും അംഗമായി. നിലവില്‍ കേന്ദ്ര കമ്മിറ്റി അംഗവും കിസാന്‍ സഭ വൈസ് പ്രസിഡന്റുമാണ്.

സിപിഐഎം മുന്‍ പോളിറ്റ് ബ്യൂറോ അംഗം കെ വരദരാജന്‍ അന്തരിച്ചു; കര്‍ഷക പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണെന്ന് അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി

അതേസമയം വരദരാജന്റെ നിര്യാണം ഇടതുപക്ഷ - കര്‍ഷക പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. എഞ്ചിനിയറിങ് ബിരുദം നേടി തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച വരദരാജന്‍ ജോലി രാജിവെച്ചാണ് പൊതു പ്രവര്‍ത്തനരംഗത്ത് ഇറങ്ങിയത്.

തമിഴ്‌നാട്ടില്‍, പ്രത്യേകിച്ച് തൃശ്ശിനാപ്പള്ളിയില്‍ കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയാണ് അദ്ദേഹം സിപിഐഎമ്മിന്റെ മുന്‍നിരയിലേക്ക് വന്നത്. ദീര്‍ഘ കാലം കിസാന്‍സഭ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച വരദരാജന്റെ വേര്‍പാട് സിപിഐഎമ്മിന് സംഘടനാ രംഗത്തും വലിയ നഷ്ടമാണ്.

കേരളവുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. നിരവധി തവണ കേരളം സന്ദര്‍ശിച്ച അദ്ദേഹം കേരളത്തിന്റെ കാര്യങ്ങളില്‍ അതീവ താല്‍പ്പര്യം കാണിച്ചു. ഇന്ത്യയിലെ കര്‍ഷക പ്രശ്‌നങ്ങളെക്കുറിച്ചും അതിന്റെ പരിഹാരത്തെക്കുറിച്ചും ആഴത്തില്‍ പഠിക്കുകയും ജനങ്ങളെ പഠിപ്പിക്കാന്‍ അവസാനം വരെ പ്രയത്‌നിക്കുകയും ചെയ്ത നേതാവായിരുന്നു വരദരാജനെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Keywords: CPM leader K Varadarajan passes away, Thiruvananthapuram, News, Dead, Obituary, Politics, Chief Minister, Pinarayi vijayan, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia