സി എം പി നേതാവ് സി കെ നാരായണന്‍ നിര്യാതനായി

 


കണ്ണൂര്‍: (www.kvartha.com 27.11.2019) സി പി എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗവും സി എം പി മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന സി കെ നാരായണന്‍ (65) നിര്യാതനായി. ബുധനാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. ഏതാനും മാസങ്ങളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.

മുയ്യം ചെപ്പിനൂല്‍ സ്വദേശിയായ നാരായണന്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് സി പി എമ്മിലെത്തുന്നത്. ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി, സി പി എം തളിപ്പറമ്പ് ഏരിയാ കമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 1985-ല്‍ സി എം പി രൂപീകരിച്ചതു മുതല്‍ എം വി രാഘവന്റെ വലംകൈയായിരുന്ന സി കെ നാരായണന്‍ സി എം പി സംസ്ഥാന കമ്മറ്റി അംഗം, ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

സി എം പി നേതാവ് സി കെ നാരായണന്‍ നിര്യാതനായി

സി എം പി- സി പി എമ്മില്‍ ലയിച്ചപ്പോള്‍ ലയനകരാര്‍ പ്രകാരം സി പി എം തളിപ്പറമ്പ് ഏരിയാ കമ്മറ്റി അംഗമായി പ്രവര്‍ത്തിച്ചുവരികയാണ്. പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതി ഡയറക്ടറും, പാപ്പിനിശേരി വിഷ ചികിത്സാ സൊസൈറ്റി ഡയറക്ടറുമായിരുന്നു. തളിപ്പറമ്പ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപകനും പ്രസിഡന്റുമായിരുന്നു.

2016 മുതല്‍ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഘട്ടം വരെ പരിയാരം മെഡിക്കല്‍ കോളജ് ഡയറക്ടറായി തുടര്‍ന്നു.അദ്ദേഹത്തോടുള്ള ആദരസൂചകമായി മൃതദേഹം രാവിലെ 10.15 വരെ അക്കാദമി ബ്ലോക്കില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഉച്ചക്ക് ശേഷം രണ്ടു മണി മുതല്‍ ചെപ്പിനൂലിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം വൈകുന്നേരം നാലുമണിക്ക് ചെപ്പിനൂല്‍ പൊതു ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു. സഹോദരങ്ങള്‍: ലക്ഷ്മിയമ്മ, കുഞ്ഞികൃഷ്ണന്‍, സരോജിനി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  CPM  leader C K Narayanan passed away, Kannur, News, Politics, Dead, Obituary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia