സി.പി.ഐ. മുന്‍ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു

 


തിരുവനന്തപുരം: സി.പി.ഐ. മുന്‍ സംസ്ഥാന സെക്രട്ടറിയും ദേശീയ ദേശീയ കൗണ്‍സില്‍ അംഗവുമായ വെളിയം ഭാര്‍ഗവന്‍ (85) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വെച്ച് ബുധനാഴ്ച ഉച്ചയ്ക്കാണ് അന്ത്യം സംഭവിച്ചത്.

ശ്വാസകോശ സംബന്ധമായ അസുഖംമൂലമാണ് വെളിയം ഭാര്‍ഗവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് വിശ്രമത്തിലായിരുന്നു. 2010 നവംബര്‍ വരെ സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. അനാരോഗ്യം മൂലം സി.കെ. ചന്ദ്രപ്പന് സെക്രട്ടറി സ്ഥാനം നല്‍കി വെളിയം വഴിമാറുകയായിരുന്നു.

സി.പി.ഐ. മുന്‍ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു1957ല്‍ ചടയമംഗലം നിയമസഭാ മണ്ഡലത്തില്‍ നിന്നും ആദ്യമായി അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1928 മെയ് മാസം കൊല്ലം വെളിയത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം. കറകളഞ്ഞ പൊതുപ്രവര്‍ത്തനത്തിന് ഉടമയായിരുന്നു അദ്ദേഹം. സി.പി.ഐയുടെ ശക്തനായ സെക്രട്ടറി ആയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. സംസ്‌കാരം വ്യാഴാഴ്ച നടക്കും.

Also read:
ബാലകൃഷ്ണന്‍ വധം: പ്രതികള്‍ പോലീസ് വലയില്‍

Keywords:  Obituary, CPM, CPI, Kerala, hospital, Thiruvananthapuram, Kollam, Politics, CPI Leader Veliyam Bhargavan passes away, Communist, Veliyam village, State Secretary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia