തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക മരിച്ചു

 


ADVERTISEMENT

വര്‍ക്കല: (www.kvartha.com 18.01.2022) തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക മരിച്ചു. വര്‍കല താലൂക് ആശുപത്രിയിലെ ഗ്രേഡ് വണ്‍ നഴ്സും വര്‍കല സ്വദേശിനിയുമായ സരിത(46)യാണ് മരിച്ചത്. 

ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. കല്ലറ സി എഫ് എല്‍ ടി സിയില്‍ കോവിഡ് ഡ്യൂടിയിലായിരുന്നു സരിത. കഴിഞ്ഞ ദിവസം ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
Aster_MIMS

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക മരിച്ചു

എന്നാല്‍ സരിതയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നു എന്നാണ് സൂചന. അതുകൊണ്ടുതന്നെ മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളാണോ മരണത്തിന് കാരണമായതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്.

Keywords:  Covid-19; Health worker dies in Thiruvananthapuram, Thiruvananthapuram, News, Health, Health and Fitness, COVID-19, Dead, Nurse, Kerala, Obituary.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia