നിയന്ത്രണംവിട്ട കാര്‍ ഇടിച്ചുകയറി സ്‌കൂടര്‍ യാത്രികരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം
Mar 6, 2022, 21:01 IST
ചങ്ങനാശേരി : (www.kvartha.com 06.03.2022) നിയന്ത്രണംവിട്ട കാര്‍ ഇടിച്ചുകയറി സ്‌കൂടര്‍ യാത്രികരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. എംസി റോഡില്‍ തുരുത്തിയിലുണ്ടായ വാഹനാപകടത്തിലാണ് ദമ്പതികളായ കുറിച്ചി എസ്പുരം വഞ്ചിപ്പുഴ സൈജു (43), ഭാര്യ ബിബി (40) എന്നിവര്‍ മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.45നായിരുന്നു അപകടം.
ഇരവിപേരൂരില്‍ ബന്ധുവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി പോവുകയായിരുന്നു ഇരുവരും. ചങ്ങനാശേരി ഭാഗത്തുനിന്ന് എത്തിയ കാര്‍ നിയന്ത്രണം വിട്ട് സ്‌കൂടറില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. കുറിച്ചി മന്ദിരം കവലയില്‍ സ്റ്റേഷനറി കട നടത്തുകയാണ് സൈജു. മക്കള്‍: അമല്‍, പരേതനായ ഏബല്‍. സംസ്‌കാരം പിന്നീട്.
Keywords: Couple died in road accident, Kottayam, News, Local News, Accidental Death, Kerala, Obituary.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.