SWISS-TOWER 24/07/2023

കൊറോണ: ഇറ്റാലിയന്‍ ദിനപത്രത്തിൽ 10 ചരമ പേജുകൾ, ദുരന്തത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നതെന്ന് ചർച്ച, ശ്മശാനമൂകമായി ഇറ്റലി

 


ADVERTISEMENT

റോം: (www.kvartha.com 17.03.2020) ഇറ്റലിയുടെ സമസ്ത മേഖലകളെയും കൊറോണ വൈറസ് ബാധ തകർത്തുടച്ചുവെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഇറ്റാലിയൻ പത്രങ്ങളുടെ ചരമ പേജുകൾ. 
കഴിഞ്ഞ ദിവസം വടക്കന്‍ ഇറ്റലിയില്‍നിന്നും പ്രസിദ്ധീകരിക്കുന്ന ലെകോ ദ് ബെര്‍ഗാമോ എന്ന ദിനപത്രം പുറത്തിറങ്ങിയത് 10 ചരമ പേജുകളുമായാണ്. നേരത്തെ ഒന്നര പേജായിരുന്നു പത്രം ചരമത്തിനായി മാറ്റിവച്ചിരുന്നത്. എന്നാല്‍ കോവിഡ് 19 ബാധ എല്ലാ മാറ്റിമറിച്ചു. നിരവധി ഇറ്റലി സ്വദേശികള്‍ ഈ പത്രത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പങ്കുവച്ചിട്ടുണ്ട്. പ്രമുഖ നടന്‍ ദെബി മസാര്‍ ഉള്‍പ്പടെയുള്ളവര്‍ വീഡിയോ പാങ്കുവച്ചതോടെ ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറി.


കൊറോണ: ഇറ്റാലിയന്‍ ദിനപത്രത്തിൽ 10 ചരമ പേജുകൾ, ദുരന്തത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നതെന്ന് ചർച്ച, ശ്മശാനമൂകമായി ഇറ്റലി

കൊറോണ ബാധ ഒരു രാജ്യത്തെ ആകെ എങ്ങനെ മാറ്റിമറിച്ചുവെന്ന് ഈ പത്രത്തിന്റെ ചരമ പേജ് വ്യക്തമാക്കുന്നു. ദുരന്തത്തിന്റെ വ്യാപ്തി എത്ര ഭീകരവും ഭയാനകവുമാണെന്നും ഈ പേജുകൾ വിളിച്ചോതുന്നു. ഓരോ ദിവസം ചെല്ലുംതോറും മരണം പെരുകുകയാണ് ഇറ്റലിയിൽ. വൈറസ് ബാധ ചെറുക്കൻ പ്രതിരോധ നടപടികൾ കൈക്കൊള്ളുന്നുണ്ടെങ്കിലും അതൊന്നും വേണ്ടത്ര ഫലപ്രദമാകുന്നില്ലെന്നും ഇത് തെളിയിക്കുന്നു.

കോവിഡ് 19 ബാധ. 21,000ത്തോളം ആളുകള്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 21,00ല്‍ അധികം ആളുകളാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. കടുത്ത നിയന്ത്രമാണ് ഇപ്പോൾ ഇറ്റലിയിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ജനങ്ങള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുകയേ ചെയ്യരുത് എന്നാണ് നിർദ്ദേശം. ചുരുക്കിപ്പറഞ്ഞാല്‍ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ സാധനങ്ങള്‍ക്ക് മാത്രമേ പുറംലോകവുമായി ബന്ധപ്പെടാന്‍ പാടുള്ളൂ. പലയിടങ്ങളിലും ജനങ്ങൾ ഏറെ പരിഭ്രാന്തിയിലാണുതാനും.

Summary: Coronavirus: Italian newspapers printing 10 pages of obituaries
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia