രണ്ട് മുഖവുമായി ജനിച്ച അപൂര്‍വ പെണ്‍കുഞ്ഞ് 19 ദിവസത്തിന് ശേഷം മരിച്ചു
May 27, 2014, 15:45 IST
കാന്‍ബെറ (ആസ്‌ട്രേലിയ): (www.kvartha.com 27.05.2014) ആസ്‌ട്രേലിയയുടെ ഹൃദയമിടിപ്പ് വര്‍ധിപ്പിച്ച 19 ദിവസത്തിന് വിരാമമിട്ടുകൊണ്ട് ഹോപ്പിന്റേയും ഫെയ്തിന്റെയും ഹൃദയമിടിപ്പ് എന്നന്നേക്കുമായി നിലച്ചു. മാതാപിതാക്കളുടേയും രാജ്യത്തിന്റെയും പ്രതീക്ഷയും വിശ്വാസവും ആണ് ചൊവ്വാഴ്ച അണഞ്ഞുപോയത്. മെയ് എട്ടിന് ജന്മമെടുത്ത ഈ അപൂര്‍വ പെണ്‍കുഞ്ഞിന് 19 ദിവസം മാത്രമേ ലോകത്തിന് പ്രതീക്ഷയും വിശ്വാസവും പകരാന്‍ ഭാഗ്യമുണ്ടായിരുന്നുള്ളൂ.
രണ്ട് തലച്ചോറും രണ്ട് മുഖവും ഉള്ള കുട്ടിക്ക് ഉടലും ആന്തരികാവയവങ്ങളും ഒന്നുതന്നെയാണ്. ഫെയ്ത്, ഹോപ്പ് എന്നാണ് അവര്‍ക്ക് മാതാപിതാക്കളായ റെനി യങും ഷിമോന്‍ ഹോവിയും പേരിട്ടിരിക്കുന്നത്. ഒടുവില്‍ അവരുടെ വിശ്വാസവും പ്രതീക്ഷയും തകര്‍ത്തുകൊണ്ടാണ് അവര്‍ ഇഹലോക വാസം വെടിഞ്ഞത്. 32 ആഴ്ചയിലെ ഗര്‍ഭധാരണത്തിന് ശേഷമാണ് റെനി യങ് കുട്ടിയെ പ്രസവിച്ചത്. ലോക ചരിത്രത്തില്‍ 40ല്‍ താഴെ കുട്ടികള്‍ മാത്രമേ ഇതുപോലെ പിറന്നിട്ടുള്ളൂവെന്നാണ് ശാസ്ത്രലോകം കണക്കാക്കുന്നത്.
അപൂര്‍വകുട്ടികളെ രക്ഷിക്കാന്‍ ആശുപത്രി അധികൃതരും മാതാപിതാക്കളും ഏറെ ആഗ്രഹിക്കുകയും ക്ലേശിക്കുകയും ചെയ്‌തെങ്കിലും അവരുടെയൊക്കെ പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ടാണ് കുട്ടികള്‍ കഴിഞ്ഞ ദിവസം കണ്ണടച്ചത്. ഫെയ്ത് കരയുകയും കണ്ണുതുറന്നുനോക്കുകയും ചെയ്യുമായിരുന്നു. ഇത് മാതാപിതാക്കളെ ഏറെ ആനന്ദിപ്പിക്കുകയും പ്രതീക്ഷനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കുട്ടിക്ക് അല്‍പായുസ് മാത്രമേ ഡോക്ടര്‍മാര്‍ കണക്കാക്കിയിരുന്നുള്ളൂ.
തലയും മുഖവും ഒന്നുചേര്‍ന്ന നിലയിലായിരുന്നു കുട്ടിയെങ്കിലും കണ്ണുകളും വായയും മൂക്കും വെവ്വേറെയായിരുന്നു. കഴുത്തിന് താഴെ ഒറ്റ അവയവങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്. പ്രത്യേകതരത്തിലുള്ള അപൂര്‍വ ഇരട്ടകളെ കാണാന്‍ നിരവധി പേര്‍ ആഗ്രഹിച്ചുവെങ്കിലും കുട്ടിയെ ആശുപത്രിയില്‍ നിന്ന് നീക്കാന്‍ കഴിയാത്തതിനാല്‍ അതിന് സാധിച്ചില്ല. ഈ അപൂര്‍വ ശിശുവിന് ജന്മം നല്‍കുക വഴി താന്‍ അനുഗ്രഹിക്കപ്പെട്ടുവെന്നാണ് മാതാവ് റെനി യങ് അഭിപ്രായപ്പെട്ടു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Conjoined twins Faith and Hope die after a 'miraculous' 19-day life, Australia, two separate faces and separate brains, Renee Young, Simon Howie, pregnancies, World,Pregnant Woman, Obituary

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.