Obituary | മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ഏക ലോക്‌സഭാംഗം ബാലു ധനോര്‍ക്കര്‍ അന്തരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) മഹാരാഷ്ട്രയില്‍ നിന്നുള്ള ഏക കോണ്‍ഗ്രസ് എംപി അന്തരിച്ചു. കോണ്‍ഗ്രസിന്റെ ഏക ലോക്‌സഭാംഗമായ ബാലു ധനോര്‍ക്കര്‍ (48) ആണ് അസുഖത്തെ തുടര്‍ന്ന് മരിച്ചത്. ഡെല്‍ഹി-എന്‍സിആറിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ പുലര്‍ചെയായിരുന്നു അന്ത്യം. 
Aster mims 04/11/2022

വൃക്കയില്‍ കല്ലിന്റെ പ്രശ്നത്തെ തുടര്‍ന്നാണ് ബാലു ധനോര്‍ക്കറെ കഴിഞ്ഞയാഴ്ച നാഗ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബാലാസാഹേബ് തരോട്ട് പറഞ്ഞു. എന്നാല്‍ പിന്നീട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഡെല്‍ഹിയിലെ മെദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍  ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ഏക കോണ്‍ഗ്രസ് എംപിയായിരുന്നു ധനോര്‍ക്കര്‍. രണ്ട് ആണ്‍മക്കളുണ്ട്. ഭാര്യ പ്രതിഭ ധനോര്‍ക്കര്‍ എംഎല്‍എയാണ്. 2019ലാണ് പ്രതിഭ ധനോര്‍ക്കര്‍ വോറ ഭദ്രാവതി നിയമസഭാ സീറ്റില്‍ മത്സരിച്ച് എംഎല്‍എയായത്. 

ബാലസാഹേബ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ബാലു ധനോര്‍ക്കര്‍ 2014 ല്‍ ചന്ദ്രപൂര്‍ ജില്ലയില്‍ നിന്ന് ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ചന്ദ്രപൂര്‍ സീറ്റില്‍ നിന്ന് തന്നെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും പാര്‍ടി ടികറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ധനോര്‍ക്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തുടര്‍ന്ന് ചന്ദ്രപൂര്‍ ലോക്സഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഹന്‍സ്രാജ് അഹിറിനെ പരാജയപ്പെടുത്തി. 

Obituary | മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ഏക ലോക്‌സഭാംഗം ബാലു ധനോര്‍ക്കര്‍ അന്തരിച്ചു


Keywords:  News, National-News, MP, Lok Sabha, Election, Politics, MLA, Death, National, Obituary-News, Obituary, Congress Lone Lok Sabha MP From Maharashtra Balu Dhanorkar Dies.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia