Cremation | സതീശന്‍ പാച്ചേനിയുടെ സംസ്‌കാരം വെള്ളിയാഴ്ച പയ്യാമ്പലത്ത്; കണ്ണൂരില്‍ ഹര്‍താല്‍ ആചരിക്കും

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയുടെ വിയോഗത്തില്‍ അനുശോചിച്ച് വെള്ളിയാഴ്ച കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഹര്‍താല്‍ ആചരിക്കുമെന്ന് ഡിസിസി അധ്യക്ഷന്‍ മാര്‍ടിന്‍ ജോര്‍ജ് അറിയിച്ചു. രാവിലെ ഏഴു മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് ഹര്‍താല്‍. വാഹനങ്ങള്‍, ഹോടെല്‍ എന്നിവയെ ഹര്‍താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
              
Cremation | സതീശന്‍ പാച്ചേനിയുടെ സംസ്‌കാരം വെള്ളിയാഴ്ച പയ്യാമ്പലത്ത്; കണ്ണൂരില്‍ ഹര്‍താല്‍ ആചരിക്കും

സതീശന്‍ പാച്ചേനിയുടെ ഭൗതിക ശരീരം ഉച്ചയ്ക്ക് രണ്ടു മണിക്ക് കണ്ണൂര്‍ ചാല മിംസ് ഹോസ്പിറ്റലില്‍ നിന്ന് അദ്ദേഹത്തിന്റെ തറവാട് വീടായ തളിപ്പറമ്പ് പാച്ചേനിയിലേക്ക് പുറപ്പെട്ടു. വൈകുന്നേരം നാലു മണിക്ക് തളിപ്പറമ്പ് ബ്ലോക് കോണ്‍ഗ്രസ് കമിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ സുരേഷിന്റെ അമ്മാന പാറയുള്ള ഭവനത്തില്‍ വൈകുന്നേരം ആറുമണിക്ക് പൊതു ദര്‍ശനത്തിന് വയ്ക്കും.

അവിടെനിന്ന് വെള്ളിയാഴ്ച രാവിലെ ഏഴുമണിക്ക് കണ്ണൂര്‍ ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കുകയും 11:30 മണിയോടുകൂടി വിലാപയാത്രയായി പയ്യാമ്പലം ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കുകയും ചെയ്യുമെന്ന് മാര്‍ടിന്‍ ജോര്‍ജ് അറിയിച്ചു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Kerala Congress, Congress, Politics, Obituary, Cremation, Satheesan Pacheni, Congress leader Satheesan Pacheni's cremation will be held in Payyambalam on Friday.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia