SR Antony | കോൺഗ്രസ് നേതാവ് എസ് ആർ ആന്റണി അന്തരിച്ചു

 


കണ്ണൂർ: (www.kvartha.com) മുൻ കോൺഗ്രസ് നേതാവും, പ്രമുഖ ഗാന്ധിയനും, മുൻ ഡിസിസി പ്രസിസണ്ടുമായ എസ്ആർ ആന്റണി (88) നിര്യാതനായി. സംസ്ഥാന, ദേശീയ കോൺഗ്രസ്‌ നേതാക്കളുമായി അടുത്ത ആത്മബന്ധം പുലർത്തിയിരുന്ന അദ്ദേഹം കണ്ണൂരിലെ കോൺഗ്രസ്‌ നേതൃനിരയിലെ സൗമ്യസാന്നിധ്യമായിരുന്നു. മികച്ച സംഘാടകനായ അദ്ദേഹം ജില്ലാ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സിപിഎം - കോൺഗ്രസ് സംഘർഷത്തിൽ പാർടി പ്രതിസന്ധിയിലായ കാലഘട്ടത്തിലായിരുന്നു അദ്ദേഹം ഡിസിസി പ്രസിഡന്റായത്.
                
SR Antony | കോൺഗ്രസ് നേതാവ് എസ് ആർ ആന്റണി അന്തരിച്ചു
       
ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനത്തെ പടുത്തുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച എസ്ആർ വാർധക്യ സഹജമായ അസുഖങ്ങളാൽ കുറച്ച് വർഷങ്ങളായി ചെറുപുഴയിലെ വീട്ടിലായിരുന്നു താമസം. മഹിളാ കോൺഗ്രസ്‌ ബ്ലോക് പ്രസിഡന്റും, ചെറുപുഴ ഗ്രാമപഞ്ചായത് മുൻ വൈസ് പ്രസിഡണ്ടുമായിരുന്ന പരേതയായ ഏലിയാമ്മ ടീചറാണ് ഭാര്യ. മക്കൾ: വിവേക് ആന്റണി, വിദ്യാ ആന്റണി. മരുമക്കൾ: ഓൾവിൻ പെരേര (അധ്യാപകൻ ബ്രണ്ണൻ എച് എസ് എസ് തലശേരി), മഞ്‌ജു വിവേക്.

എസ്ആർ ആന്റണിയുടെ ഭൗതിക ശരീരം ചെറുപുഴയിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. ശനിയാഴ്ച രാവിലെ10 മണിക്ക് ചെറുപുഴ സെൻ്റ് മെരീസ് ഫെറോന പള്ളിയിൽ സംസ്കാരം നടക്കും. ജില്ലയിൽ മൂന്ന് ദിവസം ദുഃഖാചരണം നടത്താനും, നേരത്തെ നിശ്ചയിച്ച പാർടി പൊതു പരിപാടികൾ മാറ്റിവയ്ക്കാനും തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ് അഡ്വ. മാർടിൻ ജോർജ് അറിയിച്ചു.

Keywords: Congress leader S R Antony passed away, Kerala,Kannur,News,Top-Headlines,Congress,Leader,Obituary.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia