Obituary | കണ്ണൂരിലെ മുൻ കോൺഗ്രസ് നേതാവ് പട്ടുവം മോഹനൻ നിര്യാതനായി

 
Pattuvam Mohanan Obituary Image
Pattuvam Mohanan Obituary Image

Photo: Arranged

● തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു
● കെ സുധാകരന്റെ പേഴ്‌സണൽ സെക്രട്ടറിയുമായിരുന്നു 
● സംസ്‌കാരം ബുധനാഴ്ച രാവിലെ 


തളിപ്പറമ്പ്: (KVARTHA) മുന്‍ കോണ്‍ഗ്രസ് നേതാവും പട്ടുവം സ്വദേശിയുമായ തളിപ്പറമ്പ് കണിക്കുന്നില്‍ താമസിക്കുന്ന പട്ടുവം പടിഞ്ഞാറെ പുന്നച്ചേരി വീട്ടില്‍ പട്ടുവം മോഹനന്‍ (75) നിര്യാതനായി. തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ കമ്മറ്റി പ്രസിഡന്റാായിരുന്നു.

യുഡിഎഫ് ഭരണകാലത്ത് കെ സുധാകാരന്‍ വനം മന്ത്രിയായിയുന്ന അവസരത്തില്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ മീനാക്ഷി പട്ടുവം. മകന്‍: പ്രജീഷ്.
മരുമകള്‍: ശ്രീജ പയ്യന്നൂര്‍.

സഹോദരങ്ങള്‍: രമണി പട്ടുവം, ലക്ഷ്മണന്‍ (ഗള്‍ഫ്), രമേശന്‍ (പാപ്പിനിശ്ശേരി, വിമുക്തഭടന്‍), വിശ്വനാഥന്‍ (ഗള്‍ഫ് ). സംസ്‌കാരം ബുധനാഴ്ച രാവിലെ 11 മണിയോടെ കുപ്പം മരത്തക്കാട്ടെ സമുദായ ശ്മശാനത്തില്‍.

#PattuvamMohanan, #CongressLeader, #KeralaPolitics, #Kannur, #Obituary, #UDF

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia