N Padmanabhan Master | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ പത്മനാഭന്‍ മാസ്റ്റര്‍ അന്തരിച്ചു
May 25, 2022, 22:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വേങ്കാട്ട് ചാലില്‍ എന്‍ പത്മനാഭന്‍ മാസ്റ്റര്‍ അന്തരിച്ചു. 85 വയസായിരുന്നു. പ്രമുഖ സഹകാരിയും ദീര്‍ഘകാലം കുന്നമംഗലം ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററുമായിരുന്നു
സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലെ പ്രമുഖരായ എ കെ ആന്റണി, വയലാര്‍ രവി, ഉമ്മന്‍ ചാണ്ടി, വി എം സുധീരന്‍ തുടങ്ങിയ നേതാക്കളുമായി സൗഹൃദബന്ധമുണ്ടായിരുന്ന പത്മനാഭന്‍ മാസ്റ്റര്‍ കെപിസിസി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കുന്ദമംഗലം കോ- ഓപറേറ്റീവ് ഹൗസിങ് സൊസൈറ്റി ഡയറക്ടര്‍, കുന്ദമംഗലം കോ- ഓപറേറ്റീവ് ബാങ്ക് പ്രസിഡന്റ്, കേരള സ്റ്റേറ്റ് ഹൗസിങ് ഫെഡറേഷന്‍ ഡയറക്ടര്‍, കെഡിസി ബാങ്ക് ഡയറക്ടര്‍, കാലികറ്റ് സര്‍വകലാശാല സെനറ്റ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കുരുവട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമിറ്റി പ്രസിഡന്റ്, കുന്ദമംഗലം ബ്ലോക് കോണ്‍ഗ്രസ് കമിറ്റി പ്രസിഡന്റ് എന്നീ നിലകളിലും കോഴിക്കോട് ഡിസിസി വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.
പരേതരായ പയമ്പ്ര വേങ്കാട്ട് ചാലില്‍ നാരായണന്‍ നായരുടെയും നങ്ങാളി മൂലത്ത് മണ്ണില്‍ അമ്മു അമ്മയുടെയും മകനാണ്. ഭാര്യ ചാത്തനാത്ത് വത്സ. മക്കള്‍: ബീന പ്രവീണ്‍ കുമാര്‍ (ഓസ്‌ട്രേലിയ), ബാലകൃഷ്ണന്‍. മരുമക്കള്‍: പ്രവീണ്‍ കുമാര്‍, സ്മിത ബാലകൃഷ്ണന്‍ (ഇരുവരും ഓസ്‌ട്രേലിയ). ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പില്‍ നടക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.