കോണ്‍ഗ്രസ് നേതാവ് കെ കെ മോഹനന്‍ നിര്യാതനായി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 20.05.2020) ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ മെമ്പറും കണ്ണൂര്‍ ബ്ലോക്ക് അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമായ കെ കെ മോഹനന്‍ (74) നിര്യാതനായി. ദേവസ്വം ബോര്‍ഡ് മുന്‍ ഏരിയാ കമ്മിറ്റി മെമ്പര്‍, പിള്ളയാര്‍ കോവില്‍ ഉത്സവാഘോഷ കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാര ചടങ്ങുകള്‍ പയ്യാമ്പലത്ത് വച്ച് നടന്നു.

കെ കെ മോഹനന്റെ ഭൗതിക ദേഹം ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ചു. ഭൗതിക ദേഹത്തില്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പതാക പുതപ്പിച്ചു. കെ സുധാകരന്‍ എംപി, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍ അഡ്വ. സജീവ് ജോസഫ്, സജീവ് മാറോളി, മേയര്‍ സുമാ ബാലകൃഷ്ണന്‍, പ്രൊഫ. എഡി മുസ്തഫ, വിഎ നാരായണന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, കെ പ്രമോദ്, അഡ്വ. ടിഒ മോഹനന്‍, ചന്ദ്രന്‍ തില്ലങ്കേരി, പി മാധവന്‍ മാസ്റ്റര്‍, സുരേഷ് ബാബു എളയാവൂര്‍, ടി ജയകൃഷ്ണന്‍, എംപി വേലായുധന്‍, കൂക്കിരി രാജേഷ്, രാജീവന്‍ എളയാവൂര്‍, കല്ലിക്കോടന്‍ രാഗേഷ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ അന്തിമോപചാരമര്‍പ്പിച്ചു.

കോണ്‍ഗ്രസ് നേതാവ് കെ കെ മോഹനന്‍ നിര്യാതനായി

മോഹനന്റെ നിര്യാണത്തില്‍ അനുശോചിച്ച് സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം പയ്യാമ്പലത്ത് അനുശോചന യോഗം ചേര്‍ന്നു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പ്രൊഫ. എഡി മുസ്തഫ, കെപിസിസി ജനറല്‍ സെക്രട്ടറി സജീവ് മാറോളി, വിഎ നാരായണന്‍, കെ പ്രമോദ്, സുരേഷ് ബാബു എളയാവൂര്‍, കൂക്കിരി രാജേഷ്, സിഎംപി നേതാവ് പിവി ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.

Keywords:  Congress Leader KK Mohanan Passes away, Kannur, News, Congress, Leaders, Dead, Obituary, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia