കര്‍ഷക തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനമായിരുന്നു അമ്മുക്കുട്ടിയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 28.08.2021) കേരള കര്‍ഷക തൊഴിലാളി യൂണിയന്‍ നേതാവ് കെ എസ് അമ്മുക്കുട്ടിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. 

കര്‍ഷക തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനമായിരുന്നു അമ്മുക്കുട്ടിയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കര്‍ഷക തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനമായിരുന്നു അമ്മുക്കുട്ടിയുടേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷക തൊഴിലാളി രംഗത്തെ ആദ്യകാല നേതാക്കളില്‍ ഒരാളാണ് അമ്മുക്കുട്ടിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു 88 കാരിയായ അമ്മുക്കുട്ടിയുടെ അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആലക്കോട് അരങ്ങത്തുള്ള മകളുടെ വീട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു. ഒരു മാസം മുമ്പ് കോവിഡ് ബാധിച്ചിരുന്നെങ്കിലും പിന്നീട് അസുഖം മാറിയിരുന്നു.

വെള്ളിയാഴ്ച രാത്രി ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആലക്കോട് സഹകരണ ആശുപത്രിയിലും തുടര്‍ന്ന് എ കെ ജി ആശുപത്രിയിലും എത്തിച്ചുവെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.

Keywords:  CM condoles on Ammukutty's death, Thiruvananthapuram, News, Politics, Leader, Farmers, Dead, Obituary, Pinarayi Vijayan, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia