സ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 14.07.2017) സ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുന്ദമംഗലത്തെ മടവൂര്‍ നരിക്കുനി സി.എം സെന്റര്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അബ്ദുല്‍ മജിദ് (13) ആണ് കൊല്ലപ്പെട്ടത്. വയനാട് സ്വദേശിയാണ് കുട്ടി. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശി ഷംസുദ്ദീനെയാണ് പോലീസ് പിടികൂടിയത്.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി കുട്ടിയെ ആക്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. അതേസമയം പ്രതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്നും പോലീസ് പറഞ്ഞു. സ്‌കൂളിനു സമീപത്തുതന്നെയാണ് ഷംസുദ്ദീന്‍ താമസിക്കുന്നത്. സ്‌കൂളിലെ അധ്യാപകരും നാട്ടുകാരും ചേര്‍ന്നാണ് പ്രതിയെ പിടികൂടി പോലീസിലേല്‍പിച്ചത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

 സ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

സംഭവം കണ്ട് സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളും അധ്യാപകരും പകച്ചുനിന്നുപോയി. സംഭവസ്ഥലത്തുവെച്ചുതന്നെ കുട്ടി മരിച്ചിരുന്നുവെന്നാണ് വിവരം.

Also Read:

സെല്‍ നോക്കുകുത്തി; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബത്തിന് പിന്നോക്ക വികസന കോര്‍പ്പറേഷന്റെ ജപ്തി ഭീഷണി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Class 8 student stabbed to death in Kozhikode, Kozhikode, News, Stabbed, Police, Arrest, kasaragod, Natives, Teacher, Obituary, Crime, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia