ക്ഷേത്രവാദ്യകുലപതി ചിറക്കൽ ശ്രീധരമാരാർ അന്തരിച്ചു

 
 Portrait of Chirakkal Sreedhara Marar, a renowned temple percussionist from Kerala.

Photo: Arranged

ADVERTISEMENT

● 14-ാം വയസ്സിൽ ചെണ്ടയിൽ അരങ്ങേറ്റം കുറിച്ചു. 
● പരിയാരം വിളയാങ്കോട്ടെ വീട്ടിൽ പൊതുദർശനം. 
● പയ്യാമ്പലത്ത് വെച്ച് സംസ്കാരം. 
● നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. 
● വാദ്യകലാ രംഗത്ത് വലിയ സംഭാവനകൾ നൽകി. 
● രാഷ്ട്രീയ, സാംസ്കാരിക പ്രമുഖർ അന്തിമോപചാരമർപ്പിച്ചു.


കണ്ണൂർ: (KVARTHA) വടക്കൻ കേരളത്തിലെ പ്രമുഖ ക്ഷേത്രവാദ്യ ഗുരുവും വാദ്യശ്രേഷ്ഠനുമായ ചിറക്കൽ ശ്രീധരമാരാർ (60) അന്തരിച്ചു. അസുഖബാധിതനായിരുന്ന അദ്ദേഹം തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കണ്ണൂർ മിംസ് ആശുപത്രിയിൽ വെച്ചാണ് മരണമടഞ്ഞത്. 

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ അദ്ദേഹത്തിന്റെ ഭൗതികദേഹം പരിയാരം വിളയാങ്കോട്ടെ വീട്ടിലെത്തിച്ചു. പൊതുദർശനത്തിന് ശേഷം ഉച്ചയോടെ പയ്യാമ്പലത്ത് വെച്ച് സംസ്കരിക്കും.

Aster_MIMS

പരേതരായ നാരായണ മാരാരുടെയും കിഴിച്ചിലോട്ട് ലക്ഷ്മിക്കുട്ടി മാരസ്യാരുടെയും മകനായി 1965-ൽ ചിറക്കലിലാണ് ശ്രീധരമാരാർ ജനിച്ചത്. 14-ാം വയസ്സിൽ പുളിയാംവള്ളി ശങ്കര മാരാരുടെ കീഴിൽ ചെണ്ട അഭ്യസിച്ച് കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചു. 
 

തുടർന്ന്, നീലേശ്വരം നാരായണ മാരാരുടെ കീഴിൽ മദ്ദളവും, പയ്യന്നൂർ കൃഷ്ണമണി മാരാരുടെ കീഴിൽ സോപാനസംഗീതവും, പടുവിലായി അച്യുതമാരാരുടെ കീഴിൽ ഈടും കൂറും പഠിച്ചു. വാദ്യകലയിലെ ഉപരിപഠനം വാദ്യരത്നം കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാരോടൊപ്പമായിരുന്നു.

27-ാം വയസ്സിൽ കൊട്ടിയൂർ ക്ഷേത്രത്തിൽ നിന്നും 'പട്ടും വളയും' നേടി സ്ഥാനികനായി. ഗുരുവായൂർ ക്ഷേത്രത്തിൽ ചെണ്ടമേളത്തിൽ രണ്ടു തവണ ഒന്നാം സ്ഥാനം നേടിയ മാരാർക്ക് തപസ്യ പുരസ്‌കാരം, നാദബ്രഹ്മം പുരസ്‌കാരം, ക്ഷേത്രവാദ്യ കലാ അക്കാദമിയുടെ വാദ്യശ്രേഷ്ഠ പുരസ്‌കാരം, വള്ളുവൻ കടവ് മുത്തപ്പൻ പുരസ്‌കാരം, കടലായി ശ്രീകൃഷ്ണ ക്ഷേത്രം, ചെറുകുന്ന് ആസ്തികലയം, കണ്ണൂർ കലാഞ്ജലി നൃത്ത വിദ്യാലയം, ചിററന്നൂർ കലാക്ഷേത്ര എന്നിവിടങ്ങളിൽ നിന്നുള്ള പുരസ്‌കാരങ്ങളും വാദ്യകലാകാരൻ വിശാലിന്റെ പേരിലുള്ള പ്രഥമ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ, സാംസ്കാരിക, കലാ രംഗത്തെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിൽ അന്തിമോപചാരമർപ്പിക്കാനെത്തി.
 

ഭാര്യ: വനജ വിളയാങ്കോട്. മക്കൾ: ശ്രീഹരി (വാദ്യകലാകാരൻ, വടേശ്വരം ശിവക്ഷേത്രം, മലബാർ ദേവസ്വം), ശ്രീശ ശരത്. മരുമകൻ: ശരത് കുമാർ (ആർമി). സഹോദരങ്ങൾ: ബാലഗോപാൽ (രുചി കാറ്ററിംഗ് ചിറക്കൽ), ആശാലത ചിറക്കൽ, പരേതനായ വിജയൻ (റിട്ടയേർഡ് എസ്.ഐ)..


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
 

Summary (English): Noted temple percussionist Chirakkal Sreedhara Marar passed away in Kannur.
 

#ChirakkalSreedharaMarar #TemplePercussion #KeralaCulture #Chenda #Obituary #KannurNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia