റോഡിലെ കുഴിയിൽ വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ചിറക്കൽ പഞ്ചായത്തംഗം മരിച്ചു


-
നാല് ദിവസം മുൻപ് അലവിലായിരുന്നു അപകടം.
-
കണ്ണൂരിലെ ശ്രീചന്ദ് ആശുപത്രിയിലായിരുന്നു ചികിത്സ.
-
കോൺഗ്രസ് പ്രാദേശിക നേതാവായിരുന്നു സുരേന്ദ്രൻ.
-
വിവിധ സാമൂഹിക, സാംസ്കാരിക സംഘടനകളിൽ പ്രവർത്തിച്ചു.
-
സംസ്കാരം ശനിയാഴ്ച പയ്യാമ്പലത്ത് നടക്കും.
കണ്ണൂർ: (KVARTHA) റോഡിലെ കുഴിയിൽ സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ചിറക്കൽ ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് പ്രാദേശിക നേതാവുമായ ടി.എം. സുരേന്ദ്രൻ (74) മരിച്ചു.
നാല് ദിവസം മുൻപ് അലവിൽ എഫ്.എ.സി.ടി.ക്ക് സമീപം വെള്ളക്കെട്ട് നിറഞ്ഞ കുഴിയിൽ സ്കൂട്ടർ വീണാണ് അപകടമുണ്ടായത്. കണ്ണൂരിലെ ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെയാണ് മരണപ്പെട്ടത്.
ചിറക്കൽ ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചുവരികയായിരുന്നു അലവിൽ കളത്തിൽ കാവിന് സമീപം താമസിക്കുന്ന സുരേന്ദ്രൻ.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, അലവിൽ ശ്രീനാരായണ വിലാസം വായനശാല പ്രസിഡന്റ്, കല്ലടത്തോട് ശ്രീനാരായണ ധർമ്മ സ്ഥാപന സംഘം പ്രസിഡന്റ്, തളാപ്പ് സുന്ദരേശ്വര ക്ഷേത്ര ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ ചിറക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ഭക്തി സംവർദ്ധിനി യോഗം ഭാരവാഹി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
ഭാര്യ: ജ്യോതി ബി., മക്കൾ: സരിത്ത്, വിപിൻ (ചെന്നൈ). മരുമകൾ: റീഷ വിപിൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.
ഈ വിഷയത്തിൽ നിങ്ങളുടെ കാഴ്ചപ്പാടുകൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.
Article Summary: Chirakkal panchayat member dies after scooter accident due to pothole.
#PotholeAccident #KannurNews #KeralaPolitics #Chirakkal #RoadSafety #Tragedy