നേവല്‍ ബേസില്‍ ഒളിച്ചുകടന്ന് മീന്‍ പിടിക്കാനിറങ്ങിയ നാലുകുട്ടികളില്‍ ഒരാള്‍ മരിച്ചു
Jul 31, 2012, 10:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാര്‍വാര്‍(കര്‍ണാടക): കനത്ത സുരക്ഷയുള്ള നാവികസേനാകേന്ദ്രത്തിനുള്ളിലേക്ക് ഒളിച്ച് കടന്ന് മീന്‍ പിടിക്കാനിറങ്ങിയ കൂട്ടുകാരായ നാലുകുട്ടികളില്‍ രണ്ടുപേര്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോയി. രണ്ടുകുട്ടികള്‍ രക്ഷപ്പെട്ടു. ഒരു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. മറ്റൊരു കുട്ടിക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് കാര്‍വാറിലെ രാജ്യത്തെ പ്രമുഖ നാവികസേനാ കേന്ദ്രങ്ങളിലൊന്നായ 'സീ ബേഡ്' നേവല്‍ ബേസിലാണ് ദാരുണ സംഭവം നടന്നത്. ഒഴുക്കില്‍പ്പെട്ട കുട്ടികളെ കണ്ടെത്താന്‍ വിമുഖത കാട്ടിയ നാവികസേന അധികൃതരുടെ നടപടിക്കെതിരെ തദ്ദേശീയര്‍ സംഘടിച്ചത് സ്ഥലത്ത് പ്രക്ഷുബ്ധ രംഗങ്ങള്‍ സൃഷ്ടിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേനയുടെ വാഹനത്തെ നാവല്‍ ബേസിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് അനുമതി നിഷേധിച്ചതും ജനരോഷം ശക്തമാക്കാന്‍ വഴിവെച്ചു.
12 വയസുകാരായ കൂട്ടുകാരാണ് മീന്‍ പിടിച്ച് കളിക്കുന്നതിനിടയില്‍ അപടകത്തില്‍പ്പെട്ടത്. അമിത്ത് ചിപ്ക്കാര്, സതീഷ് റാത്തോട് എന്നിവരാണ് വെള്ളത്തിന്റെ കുത്തൊഴുക്കില്‍ കടലിലെത്തിയത്. നാവികസേനാ കേന്ദ്ര പരിസരത്തെ മഴവെള്ളം ഒഴുക്കി കളയാന്‍ സ്ഥാപിച്ച പൈപ്പിലൂടെ അതിശക്തമായി കടന്നുവന്ന വെള്ളത്തിലാണ് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് കടലിലെത്തിയത്.
കളിക്കാന്‍പോയ തങ്ങളുടെ കുട്ടികളെ കാണാതായെന്ന പറഞ്ഞാണ് രക്ഷിതാക്കള്‍ ആദ്യം പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് രക്ഷപ്പെട്ട കുട്ടികള്‍ ഭയന്ന്വിറച്ച് അമിത്തും സതീഷും വെള്ളത്തിന്റെ ഒഴുക്കില്‍പ്പെട്ട കഥ രക്ഷിതാക്കളോട് പറഞ്ഞത്. ഈ വിവരമറിഞ്ഞ് നാട്ടുകാര്‍ സംഘടിച്ച് നാവിക കേന്ദ്രത്തിലേക്ക് കടക്കാനുള്ള ശ്രമത്തെ സേനാഅംഗങ്ങള്‍ ചെറുത്തതോടെയാണ് സ്ഥലത്ത് സംഘര്‍ഷം ഉടലെടുത്തത്. ഫയര്‍ഫോഴ്സ് വാഹനത്തെ മുഖ്യഗേറ്റിലൂടെ കടത്തിവിടാതെ മൂന്ന് കിലോ മീറ്റര്‍ അകലെയുള്ള മൂന്നാം കവാടത്തിലൂടെയാണ് കടത്തിവിട്ടത്.
സതീഷ് റാത്തോടിന്റെ മൃതദേഹമാണ് തിങ്കളാഴ്ച ഉച്ചയോടെ കണ്ടെടുത്തത്. അമിത്തിനുവേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുന്നു. കുട്ടികളുടെ മരണത്തിനുത്തരവാദി നാവല്‍ ബേസ് അധികൃതരാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. അതീവ സുരക്ഷാമേഖലയില്‍ കുട്ടികള്‍ക്ക് എങ്ങനെ കടക്കാനാകുമെന്നും നാട്ടുകാര്‍ ചോദിച്ചു. നാട്ടുകാരുടെ ആരോപണത്തെ നാവല്‍ബേസ് അധികൃതര്‍ തള്ളി. നാട്ടുകരില്‍ ചിലര്‍ നാവല്‍ ബേസ് കേന്ദ്രത്തിലേക്ക് നുഴഞ്ഞുകയറി മത്സ്യബന്ധത്തിനിറങ്ങുന്നത് പതിവാണെന്നും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും നാട്ടുകാര്‍ സഹകരിക്കുന്നില്ലെന്നും നാവല്‍ ബേസ് അധികൃതര്‍ പറഞ്ഞു.

Keywords: Mangalore, Dead Body, Obituary, Children, Seabird Naval Base, Accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.