Obituary | അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് അന്തരിച്ചു


● 1992 ൽ മുഖ്യ പൂജാരിയായി ചുമതലയേറ്റു.
● പക്ഷാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
● ഉത്തർപ്രദേശ് മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
ലക്‌നൗ: (KVARTHA) അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് (80) അന്തരിച്ചു. ബുധനാഴ്ച രാവിലെ ലക്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എസ്‌ജിപിജിഐ) വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
1945 മെയ് 20-ന് അയോധ്യയിൽ നിന്ന് 98 കിലോമീറ്റർ അകലെയുള്ള സന്ത് കബീർ നഗർ ജില്ലയിലാണ് സത്യേന്ദ്ര ദാസ് ജനിച്ചത്. 1992 മാർച്ച് ഒന്നിനാണ് അദ്ദേഹം അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരിയായി ചുമതലയേറ്റത്. കഴിഞ്ഞ 32 വർഷമായി ഇവിടെ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
പക്ഷാഘാതത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന ആചാര്യ സത്യേന്ദ്ര ദാസിനെ ഫെബ്രുവരി മൂന്നിനാണ് ലക്നൗവിലെ ആശുപത്രിയിലേക്ക് മാറ്റിയത്. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ ആശുപത്രിയിൽ സന്ദർശനം നടത്തിയിരുന്നു.
ആചാര്യ സത്യേന്ദ്ര ദാസിന്റെ നിര്യാണത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മൃതദേഹം അയോധ്യയിൽ എത്തിച്ച് അദ്ദേഹത്തിന്റെ ആശ്രമമായ സത്യ ധാം ഗോപാൽ ക്ഷേത്രത്തിൽ പൊതുദർശനത്തിന് വെക്കും.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Ayodhya Ram Mandir's chief priest Acharya Satyendra Das has passed away at 80. He served for 32 years and was hospitalized after a stroke. His body will be kept for public viewing in Ayodhya.
#AcharyaSatyendraDas, #AyodhyaRamMandir, #PriestDeath, #AyodhyaNews, #IndiaNews, #Obituary