ചെറുപുഴ മീന്തുള്ളിയിൽ രക്ഷാപ്രവർത്തനത്തിനിടെ കാണാതായ രാജേഷിൻ്റെ മൃതദേഹം കണ്ടെത്തി

 
Representational image of search and rescue operation in Tejaswini river near Cherupuzha

Photo: Special Arrangement/ Enhanced by GPT

ADVERTISEMENT

● വെള്ളപ്പൊക്കത്തിൽപ്പെട്ട കോലുവള്ളി സ്വദേശി ബെന്നിയെ (61) രക്ഷിക്കുന്നതിനിടെയാണ് രാജേഷ് അപകടത്തിൽപ്പെട്ടത്
● ശനിയാഴ്ചയാണ് കാര്യങ്കോട് പുഴയിലെ കടുത്ത ഒഴുക്കിൽ രാജേഷ് പിടിവിട്ട് ഒഴുകിപ്പോയത്
● രാജേഷ് വനത്തിൽ രക്ഷപ്പെട്ട് കയറിയിട്ടുണ്ടാകാമെന്ന സംശയത്തിൽ വനംവകുപ്പും സംയുക്ത തിരച്ചിൽ നടത്തിയിരുന്നു
● കേരള, കർണാടക വനംവകുപ്പുകളും ദുരന്തനിവാരണ സേനയും ചേർന്നാണ് തിരച്ചിൽ ഏകോപിപ്പിച്ചത്

ചെറുപുഴ: (KVARTHA) മീന്തുള്ളിയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം സ്വദേശി ആർ രാജേഷിൻ്റെ മൃതദേഹം കണ്ടെത്തി. തേജസ്വിനി പുഴയ്ക്ക് നടുവിലെ തുരുത്തിൽ നിന്നാണ് ഓഗസ്റ്റ് 4 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മൃതദേഹം കണ്ടെത്തിയത്. രാജേഷ് രക്ഷപ്പെട്ട് വനത്തിൽ കയറിയിരിക്കാമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു.

Aster mims 04/11/2022

ഇതിൻ്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ കേരള, കർണാടക വനംവകുപ്പുകളുടെ സംയുക്ത സംഘം കർണാടക വനത്തിൽ വിശദമായ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഏവരെയും കണ്ണീരിലാഴ്ത്തിക്കൊണ്ട് ഉച്ചയോടെ പുഴയിലെ തുരുത്തിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

ബെന്നിയെ രക്ഷിക്കുന്നതിനിടെ അപകടം

കഴിഞ്ഞ ദിവസങ്ങളിൽ മലയോരത്തുണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിലും മീന്തുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ കോലുവള്ളിയിലെ ശബനിയിൽ ബെന്നി (61) യെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് നീന്തൽ പരിശീലകനായ രാജേഷിനെ കാണാതായത്. കോലുവള്ളി നോർത്തിലെ തൻ്റെ കൃഷിയിടത്തിൽ ഓഗസ്റ്റ് 1 ശനിയാഴ്ച രാവിലെ എത്തിയതായിരുന്നു ബെന്നി.

അന്ന് രാവിലെ 11.30-ഓടെ കർണാടക വനത്തിൽ ഉരുൾപൊട്ടി വെള്ളം കാര്യങ്കോടുപുഴയിലും ബെന്നിയുടെ കൃഷിയിടത്തിലുമെത്തി. വൈകുന്നേരം 3 മണിയോടെ കഴുത്തൊപ്പം വെള്ളത്തിലായ ബെന്നിയുടെ മൊബൈൽ ഫോണും വെള്ളത്തിൽ നഷ്ടപ്പെട്ടിരുന്നു. 

തുടർന്ന് ഒരു മരത്തിൽ പിടിച്ചു സഹായം കാത്തുനിന്ന ബെന്നിയുടെ അടുത്തേക്കാണ് റാഫ്റ്റിൽ രാജേഷും സുഹൃത്തുക്കളുമെത്തിയത്. ജീവൻ പണയപ്പെടുത്തിയാണ് രാജേഷും സംഘവും അന്ന് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്.

പിടിവിട്ട് ഒഴുക്കിൽപ്പെട്ടു

റാഫ്റ്റിൽ നിന്ന് രാജേഷും സംഘവും ബെന്നിക്ക് കയർ എറിഞ്ഞുകൊടുത്തു. ഇത് ഒരു തെങ്ങിൽ കെട്ടുന്നതിനിടയിൽ ബെന്നിയുടെ കൈവിരലിനു പരിക്കേറ്റിരുന്നു. തുടർന്ന് കയറിൽ പിടിച്ച് ബെന്നി മുൻപിലും രക്ഷാപ്രവർത്തകർ 3 പേരും പിന്നിലുമായി പുഴ കടക്കുന്നതിനിടയിൽ ഏറ്റവും പിന്നിൽ വന്നിരുന്ന രാജേഷ് പിടി വിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു. തൻ്റെ ജീവൻ രക്ഷിച്ച രാജേഷിനായി വലിയ പ്രാർഥനയോടെ ബെന്നിയും ഭാര്യ ആൻസിയും കാത്തു നിന്നെങ്കിലും, നീന്തൽ പരിശീലകൻ്റെ ജീവൻ പുഴയെടുക്കുകയായിരുന്നു.

പ്രാദേശിക വാർത്തകളും ദുരന്ത നിവാരണ അറിയിപ്പുകളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. 

Article Summary: Body of Rajesh, who went missing during a rescue operation in Meenthulli, found in Tejaswini river.

#CherupuzhaNews #RescueOperation #KeralaRain #TejaswiniRiver #KannurNews #KeralaPolice #AmmuNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia