ADVERTISEMENT
കണ്ണൂര്‍: ചാല ടാങ്കര്‍ ദുരന്തത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരണപ്പെട്ടു. ചാല അമ്പലത്തിന് സമീപം ബേബി നിവാസില്‍ പ്രമോദാണ്(42) മരണപ്പെട്ടത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി.
കഴിഞ്ഞ മാസം 27നാണ് ചാലയില്‍ ഗ്യാസ് ടാങ്കര്‍ അപകടമുണ്ടായത്. മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ടാങ്കറാണ് പാചകവാതകം ചോര്‍ന്നതിനെ തുടര്‍ന്ന് പൊട്ടിത്തെറിച്ചത്.
പ്രമോദിന്റെ അച്ഛന് ഹോമിയോ ഡോക്ടറായ കൃഷ്ണന്, അമ്മ ദേവി, സഹോദരന് പ്രസാദ്, മറ്റൊരു സഹോദരന്റെ ഭാര്യ റഗീന, കൃഷ്ണന്റെ സഹോദരന് ലക്ഷ്മണന്, ഭാര്യ നിര്‍മല എന്നിവര്‍ ചാല ദുരന്തത്തില്‍ മരണപ്പെട്ടിരുന്നു. ഇതോടെ ഈ കുടുംബത്തിലെ ഏഴ് പേരാണ് ടാങ്കര്‍ ദുരന്തത്തില്‍ മരണപ്പെട്ടത്.
കഴിഞ്ഞ മാസം 27നാണ് ചാലയില്‍ ഗ്യാസ് ടാങ്കര്‍ അപകടമുണ്ടായത്. മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ടാങ്കറാണ് പാചകവാതകം ചോര്‍ന്നതിനെ തുടര്‍ന്ന് പൊട്ടിത്തെറിച്ചത്.
Keywords: Kannur Chala tragedy, Kerala, Death, 20, Tanker lorry, Fire.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.