സിദ്ധാര്‍ഥക്ക് യാത്രാമൊഴി; മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത് ആയിരങ്ങള്‍; കഫേ കോഫി ഡേയുടെ ഇടക്കാല ചെയര്‍മാനായി എസ് വി രംഗനാഥ് നിയമിതനായേക്കും

 


മംഗളൂരു: (www.kvartha.com 31.07.2019) സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞദിവസം നേത്രാവതി പുഴയില്‍ ചാടി ജീവിതമവസാനിപ്പിച്ച കഫേ കോഫി ഡേ ഉടമ വി ജി സിദ്ധാര്‍ഥക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ചിക്മംഗലൂരുവില്‍ എത്തിയത് ആയിരങ്ങള്‍. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ നേതാക്കളടക്കം കഫേ കോഫി ഡേ ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

തിങ്കളാഴ്ച വൈകീട്ട് നേത്രാവതി പാലത്തില്‍ കാണാതായ സിദ്ധാര്‍ത്ഥയുടെ മൃതദേഹം 36 മണിക്കൂര്‍ നീണ്ട തെരച്ചിലിനുശേഷം ബുധനാഴ്ച പുലര്‍ച്ചെയാണ് കണ്ടെത്തിയത്. മൃതദേഹം വൈകീട്ടോടെ സംസ്‌കരിക്കും. സിദ്ധാര്‍ത്ഥയുടെ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ കമ്പനിയുടെ ഇടക്കാല ചെയര്‍മാനായി എസ്.വി. രംഗനാഥിനെ നിയമിച്ചു. നിലവില്‍ കമ്പനിയുടെ നോണ്‍-എക്സിക്യൂട്ടീവ് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടറാണ് ഇദ്ദേഹം. നിതിന്‍ ബഗ്മാനെ കമ്പനിയുടെ ഇടക്കാല ചീഫ് ഓപറേറ്റിങ് ഓഫീസറായും നിയമിച്ചിട്ടുണ്ട്. ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുന്നതോടെ ഇരുവരുടെയും നിയമന നടപടികള്‍ പൂര്‍ത്തിയാവും.


സിദ്ധാര്‍ഥക്ക് യാത്രാമൊഴി; മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത് ആയിരങ്ങള്‍; കഫേ കോഫി ഡേയുടെ ഇടക്കാല ചെയര്‍മാനായി എസ് വി രംഗനാഥ് നിയമിതനായേക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Karnataka, News, National, Business Man, Obituary, Death, Dead Body, Mangalore, River, ccd owner sidhartha no more
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia