Accidental death | നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് റിട. അധ്യാപിക മരിച്ചു: ഭര്‍ത്താവിന് ഗുരുതര പരുക്ക്

 


ADVERTISEMENT

പാനൂര്‍: (www.kvartha.com) തലശേരി- പാനൂര്‍ റോഡിലെ മാടപ്പീടിക പള്ളിക്കു സമീപം കാറപകടത്തില്‍ കൊളവല്ലൂര്‍ ഹൈസ്‌കൂളിലെ റിട. അധ്യാപിക മരണമടഞ്ഞു. ചൊക്ലി റജിസ്റ്റര്‍ ഓഫീസിനു സമീപം സദ്മയില്‍ സത്യഭായ് ( 78) ആണ് മരിച്ചത്.
                                 
Accidental death | നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് റിട. അധ്യാപിക മരിച്ചു: ഭര്‍ത്താവിന് ഗുരുതര പരുക്ക്

തലശ്ശേരി ഭാഗത്തു നിന്നും ചൊക്ലി ഭാഗത്തേക്കു വരികയായിരുന്ന സ്വിഫ്റ്റ് കാറാണ് വൈകിട്ട് 3.30 ഓടെ മാടപ്പീടിക പള്ളിക്കു സമീപം മതിലിലിടിച്ച്അപകടത്തില്‍പെട്ടത്. കാര്‍ ഓടിച്ചിരുന്ന ചൊക്ളി രാമവിലാസം ഹൈസ്‌കൂള്‍ റിട. അധ്യാപകന്‍ ഭര്‍ത്താവ് മനോഹരനും പരിക്കേറ്റിട്ടുണ്ട്.
Aster_MIMS

മക്കള്‍: ഷറി (ദന്ത ഡോക്ടര്‍ ബാംഗ്ലൂര്‍), ഷാജ് മനോഹര്‍ (സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ യു കെ).

സഹോദരങ്ങള്‍: ശ്രീധരന്‍ (റിട.എന്‍ജിനിയര്‍ കോഴിക്കോട്)സുരേഷ്, വിജയകുമാരി (റിട. ടീചര്‍ ഭാഷ പോഷിണി എല്‍ പി സ്‌കൂള്‍ പൊയിലൂര്‍ )
സൗദാമിനി, കനകവല്ലി, (റിട. ടീചര്‍ ഭാഷ പോഷിണി എല്‍പി സ്‌കൂള്‍ പൊയിലൂര്‍, രത്നവല്ലി. പരേതരായ ബാലകൃഷ്ണന്‍ , സഹദേവന്‍, ബസുമതി.

Keywords:  Latest-News, Kerala, Kannur, Top-Headlines, Accidental Death, Accident, Obituary, Died, Teacher, Car went out of control and crashed into the wall: Teacher died.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia