ജങ്കാറിലേക്ക് കാര്‍ കയറ്റുന്നതിനിടെ പുഴയില്‍ വീണ് വിമുക്തഭടന്‍ മരിച്ചു
May 21, 2016, 11:00 IST
ADVERTISEMENT
പറവൂര്‍: (www.kvartha.com 21.05.2016) ജങ്കാറിലേക്കു കാര്‍ കയറ്റുന്നതിനിടെ പുഴയിലേക്കു വീണ് വിമുക്തഭടന്‍ മരിച്ചു. പുത്തന്‍വേലിക്കര കരോട്ടുകര കൗപ്പിള്ളി കണ്ടത്തു വീട്ടില്‍ അറുമുഖനാ(59)ണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഭാര്യയെ ജങ്കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി.
പുത്തന്‍വേലിക്കര വലിയപഴമ്പിള്ളിത്തുരുത്ത് ഫെറി സര്‍വീസ് നടത്തുന്ന സ്‌റ്റേഷന്‍കടവിലാണ് അപകടം നടന്നത്. അറുമുഖന്റെ കാര്‍ ജങ്കാറിലേക്കു കയറ്റുന്നതിനിടയില്‍ നിയന്ത്രണം തെറ്റി പുഴയിലേക്കു വീഴുകയായിരുന്നു.
അറുമുഖന്‍ തന്നെയായിരുന്നു കാര്‍ ഓടിച്ചിരുന്നത്. വെള്ളത്തില്‍ വീണ കാറില്‍നിന്ന്
അറുമുഖനെയും സുഭാഷിണിയെയും രക്ഷപ്പെടുത്താന്‍ ജങ്കാറില്‍ ഉണ്ടായിരുന്നവരും
പരിസരത്തുണ്ടായിരുന്നവരും ശ്രമിച്ചെങ്കിലും സുഭാഷിണിയെമാത്രമാണ് രക്ഷിക്കാന്‍ കഴിഞ്ഞത്.
കാറില്‍നിന്നു രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചപ്പോഴേക്കും അറുമുഖന്‍ മരണമടഞ്ഞിരുന്നു.
സുഭാഷിണിയെ ചികിത്സിക്കുന്നതിനായി അമൃത ആശുപത്രിയിലേക്കു പോകുകയായിരുന്നു അദ്ദേഹം. വിദേശത്ത് ജോലി ചെയ്യുന്ന അറുമുഖന്‍ സഹോദരന്റെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിനു കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്. ഞായറാഴ്ച
വിദേശത്തേക്ക് മടങ്ങാനിരിക്കെയാണ് ദുരന്തം.
Keywords: Car, Car accident, River, Dead, Obituary, Kerala,
പുത്തന്‍വേലിക്കര വലിയപഴമ്പിള്ളിത്തുരുത്ത് ഫെറി സര്‍വീസ് നടത്തുന്ന സ്‌റ്റേഷന്‍കടവിലാണ് അപകടം നടന്നത്. അറുമുഖന്റെ കാര്‍ ജങ്കാറിലേക്കു കയറ്റുന്നതിനിടയില്‍ നിയന്ത്രണം തെറ്റി പുഴയിലേക്കു വീഴുകയായിരുന്നു.
അറുമുഖന്‍ തന്നെയായിരുന്നു കാര്‍ ഓടിച്ചിരുന്നത്. വെള്ളത്തില്‍ വീണ കാറില്‍നിന്ന്
അറുമുഖനെയും സുഭാഷിണിയെയും രക്ഷപ്പെടുത്താന്‍ ജങ്കാറില്‍ ഉണ്ടായിരുന്നവരും
കാറില്‍നിന്നു രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചപ്പോഴേക്കും അറുമുഖന്‍ മരണമടഞ്ഞിരുന്നു.
സുഭാഷിണിയെ ചികിത്സിക്കുന്നതിനായി അമൃത ആശുപത്രിയിലേക്കു പോകുകയായിരുന്നു അദ്ദേഹം. വിദേശത്ത് ജോലി ചെയ്യുന്ന അറുമുഖന്‍ സഹോദരന്റെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിനു കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്. ഞായറാഴ്ച
വിദേശത്തേക്ക് മടങ്ങാനിരിക്കെയാണ് ദുരന്തം.
Keywords: Car, Car accident, River, Dead, Obituary, Kerala,
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

