ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാണ്‍പൂര്‍ : ക്യാപ്റ്റന്‍ ഡോ. ലക്ഷ്മി സൈഗാള്‍ അന്തരിച്ചു. കഴിഞ്ഞ ദിവസം കാണ്‍പൂരിലെ വസതിയില്‍ ഹൃദ്രോഗത്തെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഏറെനാളായി വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് രോഗ ബാധിതയായിരുന്ന ഡോ. ക്യാപ്റ്റന്‍ ലക്ഷ്മിക്ക് മരിക്കുമ്പോള്‍ 97 വയസായിരുന്നു.
സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ 'റാണി ഓഫ് ഝാന്‍സി റെജിമെന്റ് ഓഫ് ഐ.എന്‍.എ' യുടെ കമാന്‍ഡറായിരുന്നു. സ്വാതന്ത്ര്യസമര പോരാട്ടത്തിലും ലക്ഷ്മി സൈഗാള്‍ സജീവമായിരുന്നു. രോഗത്തിന് കീഴ്പ്പെടുന്നത് വരെ ലക്ഷ്മി കാണ്‍പൂരിലെ സ്വന്തം ക്ലിനിക്കില്‍ ചികിത്സനടത്തിയിരുന്നു.
1998 ല്‍ പത്മവിഭൂഷന് അര്‍ഹയായി. സി.പി.എം അനുഭാവിയായിരുന്ന ലക്ഷ്മി സൈഗാള്‍ 2002 ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്നു. മലയാളിയായ ലക്ഷ്മി പാലക്കാട് ജില്ലയിലെ പട്ടാമ്പിക്ക് സമീപം ആനക്കരയിലെ പ്രശസ്തമായ തറവാട്ടംഗമാണ്. മകള്‍ മുന്‍ എം. പി കൂടിയായ സുഭാഷിണി അലി സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും രാജ്യത്തെ പ്രമുഖ മഹിളാ നേതാവുമാണ്.

Keywords: National, Obituary, Captain Lakshmi Sehgal, Kanpur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.