ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം; ബസ് കടയിലേക്ക് ഇടിച്ചുകയറി; ഡ്രൈവര്‍ മരിച്ചു

 


ADVERTISEMENT

ചങ്ങനാശേരി: (www.kvartha.com 10.06.2016) ബസ് ഓടിക്കുന്നതിനിടയില്‍ ഡ്രൈവര്‍ക്ക് ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണതിനെ തുടര്‍ന്നു നിയന്ത്രണം വിട്ട സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറി. ഡ്രൈവറെ ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെടുങ്കുന്നം ചേലക്കൊമ്പ് പനയംതെങ്ങില്‍ പരേതനായ രാജപ്പന്റെ മകന്‍ ഷാബിദാസ് (ജോയി 46) ആണ് മരിച്ചത്.

കറുകച്ചാല്‍ സബ്ട്രഷറിക്ക് എതിര്‍വശത്തായിരുന്നു ബസ് അപകടത്തില്‍ പെട്ടത്. കറുകച്ചാലില്‍ നിന്ന് ചങ്ങനാശേരിയിലേക്കു പോകുകയായിരുന്ന ബസ് ബീവറേജസ്‌ കോര്‍പറേഷന്റെ കടയ്ക്കു മുന്നില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റിയശേഷം മുന്നോട്ടു നീങ്ങിയപ്പോഴാണ് ഡ്രൈവര്‍ക്ക് കടുത്ത നെഞ്ചുവേദന വന്നതും ബസ് നിയന്ത്രണം വിട്ടതും. വേഗം കുറവായിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. നിയന്ത്രണം വിട്ട ബസ് സമീപത്തെ കലുങ്കില്‍ ആദ്യം ഇടിച്ചു. പിന്നീടു വൈദ്യുതി പോസ്റ്റിലും തൊട്ടടുത്തുള്ള ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലിലും മില്ലിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലും ഇടിച്ചു. ബസിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്ന് ദേഹത്തു വീണ് ബസിന്റെ മുന്നില്‍ ഇരുന്ന നാലു വിദ്യാര്‍ഥികള്‍ക്ക് നിസാര പരുക്കേറ്റു. കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഭാര്യ കുന്നന്താനം സ്വദേശിനി സിനി. മകള്‍: അനുഗ്രഹ.
ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം; ബസ് കടയിലേക്ക് ഇടിച്ചുകയറി; ഡ്രൈവര്‍ മരിച്ചു

Keywords: Kottayam, Kerala, Bus, Accident, Accidental Death, Medical College, Driving, Dead, Obituary, Heart Attack.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia