കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയുടെ കൊച്ചുമകള്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍; വാര്‍ത്ത കേട്ട നടുക്കത്തില്‍ ബന്ധുക്കളും പാര്‍ടിയും; വിവരമറിഞ്ഞ് ആശുപത്രിയിലേക്ക് കുതിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

 


ADVERTISEMENT

ബെന്‍ഗ്ലൂര്‍: (www.kvartha.com 28.01.2022) കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയുടെ കൊച്ചുമകള്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍. ബെന്‍ഗ്ലൂറിലെ എംഎസ് രാമയ്യ ആശുപത്രിയിലെ ഡോക്ടറായിരുന്ന സൗന്ദര്യ(30) ആണ് മരിച്ചത്. മൗന്‍ട് കാര്‍മല്‍ കോളജിന് സമീപമുള്ള അപാര്‍ട്‌മെന്റില്‍ ഭര്‍ത്താവിനും ആറു മാസം പ്രായമുള്ള കുഞ്ഞിനുമൊപ്പം താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ടു വര്‍ഷം മുന്‍പായിരുന്നു വിവാഹം.
Aster_MIMS
                     
കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയുടെ കൊച്ചുമകള്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍; വാര്‍ത്ത കേട്ട നടുക്കത്തില്‍ ബന്ധുക്കളും പാര്‍ടിയും; വിവരമറിഞ്ഞ് ആശുപത്രിയിലേക്ക് കുതിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

വെള്ളിയാഴ്ച രാവിലെയാണ് സൗന്ദര്യയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്, മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പോസ്റ്റുമോര്‍ടെത്തിനായി ബൗറിംഗ് ആശുപത്രിയിലേക്ക് മാറ്റി. യെദ്യൂരപ്പയുടെ മൂത്ത മകള്‍ പത്മയുടെ മകളായിരുന്നു സൗന്ദര്യ. കുടുംബത്തിലെ മൂത്തകുട്ടിയുമാണ്.

വാര്‍ത്ത കേട്ട് യെദ്യൂരപ്പയുടെ കുടുംബത്തോടൊപ്പം സംസ്ഥാന ബിജെപിയും ഞെട്ടിയിരിക്കുകയാണ്. യെദ്യൂരപ്പയെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വിവരമറിഞ്ഞ ഉടന്‍ തന്നെ സഹമന്ത്രിമാര്‍ക്കൊപ്പം ആശുപത്രിയിലെത്തി.

ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Keywords:  BS Yediyurappa's Granddaughter Soundarya Allegedly Dies by Suicide, CM Bommai Rushes to Hospital, Bangalore, News, Chief Minister, Dead Body, Dead, Obituary, BJP, National, Top-Headlines, Trending.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia