Boy drowned | പീച്ചി അണക്കെട്ട് കാണാനെത്തിയ 7 വയസുകാരന് വെള്ളത്തില്‍ വീണ് ദാരുണാന്ത്യം
May 4, 2022, 22:10 IST
ADVERTISEMENT
തൃശൂര്‍: (www.kvartha.com) പീച്ചി അണക്കെട്ട് കാണാനെത്തിയ ഏഴു വയസുകാരന് വെള്ളത്തില്‍ വീണ് ദാരുണാന്ത്യം. പ്ലാക്കോട് പീച്ചി അണക്കെട്ട് റിസര്‍വോയറിലെ വെള്ളത്തില്‍ വീണ് പുതുക്കോട് സ്വദേശി റിയാസിന്റെ മകന് ഇസ്മഈല്‍ ആണ് മരിച്ചത്.
വാണിയമ്പാറയിലുള്ള അമ്മയുടെ വീട്ടിലേക്കു വന്ന കുട്ടി വീട്ടുകാരോടോത്ത് പീച്ചി റിസര്‍വോയറിലെ വെള്ളം കാണാന്‍ എത്തിയതായിരുന്നു. അബദ്ധത്തില്‍ വെള്ളത്തില്‍ വീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: Seven year old boy Drowned To Death, Thrissur, News, Local News, News, Dead Body, Dead, Obituary, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

