Boy Dies | മേല്‍ക്കൂര പൊളിച്ചുമാറ്റിയ വീടിന്റെ ഭിത്തി മറിഞ്ഞുവീണ് അപകടം; മതിലിന് അടിയില്‍പെട്ട അഞ്ചരവയസുകാരന് ദാരുണാന്ത്യം
May 27, 2022, 08:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കരിമണ്ണൂര്‍: (www.kvartha.com) വീടിന്റെ ഭിത്തി മറിഞ്ഞുവീണ് അഞ്ചരവയസുകാരന് ദാരുണാന്ത്യം. മുളപ്പുറം ഈന്തുങ്കല്‍ പരേതനായ ജെയ്സണിന്റെ മകന്‍ റയാന്‍ ജോര്‍ജ് ജെയ്സണ്‍ ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് അപകടം നടന്നത്.
ഇവരുടെ പഴയ വീടിന്റെ മേല്‍ക്കൂര പൊളിച്ചുവിറ്റിരുന്നു. ഭിത്തി പൊളിച്ചുമാറ്റിയിരുന്നില്ല. കഴിഞ്ഞദിവസം പെയ്ത മഴയില്‍ കുതിര്‍ന്നുനിന്ന ഭിത്തി, ഇതിനുതാഴെ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേക്ക് ഇടിഞ്ഞുവീണാണ് അപകടം സംഭവിച്ചത്.
മതിലിന് അടിയില്‍പെട്ട കുട്ടിയെ മുതലക്കോടത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുളപ്പുറം അങ്കണവാടിയിലെ വിദ്യാര്‍ഥിയാണ്. രേഷ്മയാണ് കുട്ടിയുടെ അമ്മ. സഹോദരങ്ങള്‍: റോസ് മേരി (നഴ്സിങ് വിദ്യാര്‍ഥി), റോണി (വിദ്യാര്‍ഥി, നിര്‍മല കോളജ് മൂവാറ്റുപുഴ), റീനു (പ്ലസ് വണ്‍ വിദ്യാര്‍ഥി സെന്റ് ജോസഫ് എച് എസ് എസ് കരിമണ്ണൂര്‍).
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

