നടുവിൽ കുഴൽക്കിണർ ലോറി മറിഞ്ഞു: ഛത്തീസ്ഗഡ് സ്വദേശിയായ തൊഴിലാളി മരിച്ചു, ഏഴുപേർക്ക് പരിക്ക്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഗുരുതരമായി പരിക്കേറ്റ ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
● നിർമ്മാണ സ്ഥലത്തേക്ക് പൈലിങ് സാധനങ്ങളുമായി പോകുമ്പോഴാണ് അപകടം.
● ലോറിയുടെ കാബിനിൽ കുടുങ്ങിയവരെ ഫയർഫോഴ്സ് ഡോർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
● മരിച്ചയാളുടെ മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കണ്ണൂർ: (KVARTHA) ജില്ലയുടെ മലയോര പ്രദേശമായ നടുവിൽ താവുകുന്നിൽ കുഴൽക്കിണർ നിർമാണത്തിന് ഉപയോഗിക്കുന്ന ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു തൊഴിലാളി മരിച്ചു. ഛത്തീസ്ഗഡ് സ്വദേശിയായ നന്ദുലാൽ (22) ആണ് മരിച്ചത്.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഏഴുപേരെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർമാണസ്ഥലത്തേക്ക് പൈലിങ് സാധനങ്ങളുമായി പോകുമ്പോഴാണ് ലോറി അപകടത്തിൽപ്പെട്ടത്.
ലോറിയുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവർ ഉൾപ്പെടെയുള്ളവരെ ഫയർഫോഴ്സ് എത്തി ഡോർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മരിച്ച നന്ദുലാലിന്റെ മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കണ്ണൂർ നടുവിലുണ്ടായ കുഴൽക്കിണർ ലോറി അപകടത്തെക്കുറിച്ചുള്ള ഈ വാർത്ത ഷെയർ ചെയ്യൂ.
Article Summary: One worker killed and seven injured after a borewell rig lorry overturned in Naduvil, Kannur.
#KannurAccident #BorewellLorry #Naduvil #KeralaNews #RoadSafety #TragicAccident
