ഈജിപ്ഷ്യൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് ഇന്ത്യൻ യുവാക്കൾ പിടിയിൽ

 


ദുബൈ: (www.kvartha.com 26.05.2017) ദുബൈയിൽ ഈജിപ്ഷ്യൻ പൗരനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ അഞ്ച് ഇന്ത്യൻ യുവാക്കൾ പോലീസിന്റെ പിടിയിൽ.

അനധികൃതമായി മദ്യവിൽപ്പന നടത്തുന്നതിനിടെ അവിടേക്കെത്തിയ രണ്ട് ഈജിപ്തുകാരെ യുവാക്കൾ ക്രൂരമായി മർദിക്കുകയായിരുന്നു. വടി കൊണ്ടടിയേറ്റ ഒരാൾ ത‌ത്ക്ഷണം മരിക്കുകയും മറ്റൊരാൾ ഓടി രക്ഷപ്പെടുകയുമായിരുന്നു.

പോലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് ഇന്ത്യക്കാർ പിടിയിലായത്. മദ്യവിൽപന നടത്തിയുണ്ടാക്കിയ പണം തട്ടിയെടുക്കാൻ ഈജിപ്ഷ്യൻ പൗരന്മാർ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായതെന്ന് യുവാക്കൾ മൊഴി നൽകി. പിടിയിലായവർ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് നിന്ന് ഉള്ളവരാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
ഈജിപ്ഷ്യൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് ഇന്ത്യൻ യുവാക്കൾ  പിടിയിൽ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Five bootleggers assaulted two men, killing one of them, because they pretended to be policemen looking for a bribe in return for not locking them up.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia