പാക്കിസ്താനില്‍ പൊതുതെരഞ്ഞെടുപ്പിനിടെ സ്‌ഫോടനം: 13 മരണം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇസ്‌ലാമാബാദ് : പാകിസ്താനില്‍ പൊതുതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടയില്‍ , നഗരത്തിലെ വിവിധ ഭാഗങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 13 പേര്‍ മരിച്ചു, നിരവധി  പേര്‍ക്ക് പരിക്കേറ്റു. തീവ്രവാദികളുടെ ഭാഗത്തുനിന്നും ആക്രമണ ഭീഷണിയുണ്ടാകുമെന്നതിനാല്‍   കനത്ത സുരക്ഷാസന്നാഹത്തിലാണ് വോട്ടെടുപ്പ് നടന്നത്. അതിനെ  നിഷ്ഫലമാക്കിക്കൊണ്ടാണ് വോട്ടെടുപ്പ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മൂന്ന് നഗരങ്ങളില്‍ സ്‌ഫോടനമുണ്ടായത്.

തുറമുഖ നഗരമായ കറാച്ചിയിലും പെഷാവറിലും ക്വെറ്റയിലുമാണ് സ്‌ഫോടനമുണ്ടായത്. കറാച്ചിയില്‍ അവാമി നാഷണല്‍ പാര്‍ട്ടിയുടെ ഓഫീസിനെ ലക്ഷ്യംവെച്ചായിരുന്നു സ്‌ഫോടനം.

ദേശീയ അസംബ്ലിയിലെ 342 സീറ്റുകളില്‍ 272 എണ്ണത്തിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബാക്കിയുള്ള 70 സീറ്റുകള്‍ മത്സരിച്ച മണ്ഡലങ്ങളിലെ പ്രകടനത്തിനനുസരിച്ച് പാര്‍ട്ടികള്‍ക്ക് വിഭജിച്ചുനല്‍കും. ഇതില്‍ ഭൂരിപക്ഷവും സ്ത്രീകള്‍ക്കും മുസ്‌ലിം ഇതര സമുദായങ്ങളിലെ പ്രതിനിധികള്‍ക്കുമുള്ളതാണ്.

കേവല ഭൂരിപക്ഷത്തിന് 172 സീറ്റുകളാണ് വേണ്ടത്. പാക്കിസ്താന്റെ ചരിത്രത്തില്‍ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അതിനെ അട്ടിമറിച്ചുകൊണ്ട്  സൈന്യം ഭരണം നടത്തുന്ന കാഴ്ചയാണ് ഇതുവരെ കണ്ടിരുന്നത്. എന്നാല്‍ പാകിസ്താനില്‍ രണ്ട് ജനകീയ സര്‍ക്കാറുകള്‍ക്കിടയില്‍ അധികാരക്കൈമാറ്റം നടക്കാനിരിക്കുന്ന ആദ്യതിരഞ്ഞെടുപ്പാണ് നടക്കുന്നത്.

തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ കഴിയില്ലെന്നാണ് അഭിപ്രായസര്‍വേകള്‍ നല്‍കുന്ന സൂചന. എങ്കിലും നവാസ് ഷെരീഫിന്റെ പി.എം.എല്‍.എന്‍. കൂടുതല്‍ സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ പട്ടാള അട്ടിമറിയില്‍ അധികാര ഭ്രഷ്ടനാക്കപ്പെട്ട ഷെരീഫ് 14 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും പ്രധാനമന്ത്രിയായേക്കും.

സര്‍ക്കാര്‍ രൂപവത്കരണത്തില്‍ നിര്‍ണായക ശക്തിയാകാന്‍ കഴിയുംവിധം ക്രിക്കറ്റ് താരം ഇമ്രാന്‍ഖാന്റെ പാര്‍ട്ടി സീറ്റുകള്‍ നേടുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് റാലിയുടെ വേദിയിലേക്ക് കയറുമ്പോള്‍ ലിഫ്റ്റില്‍ നിന്ന് വീണുപരിക്കേറ്റ ഇമ്രാന്‍ഖാന്‍  ചികിത്സയില്‍ കഴിയുകയാണ്. തെരഞ്ഞെടുപ്പ് പ്രകടനത്തിന്റെ തുടക്കത്തില്‍ വലിയ സ്വാധീനശക്തിയില്ലാതിരുന്ന ഇമ്രാന്‍ഖാന്റെ പാര്‍ട്ടിക്ക് പിന്നീട് വലിയ ജനപിന്തുണയാണ് ലഭിച്ചത്.

ബുധനാഴ്ച പുറത്തുവിട്ട അഭിപ്രായസര്‍വേ ഫലം സൂചിപ്പിക്കുന്നത് തെഹ്‌രിക് ഇഇന്‍സാഫ് 25 ശതമാനത്തോളം വോട്ടുനേടി ഷെരീഫിന്റെ പാര്‍ട്ടിയുടെ തൊട്ടുപിറകിലെത്തുമെന്നാണ്. പാകിസ്താനില്‍ അഞ്ചുവര്‍ഷം തികച്ച ആദ്യ ജനകീയസര്‍ക്കാറാണ് ഇപ്പോഴുള്ളതെങ്കിലും തെരഞ്ഞെടുപ്പില്‍ പി.പി.പി. മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെയുണ്ടായ ആക്രമണങ്ങളില്‍ പാകിസ്താനില്‍ ഇതുവരെ 120 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ചമാത്രം പെഷവാറിലും ബലൂചിസ്താനിലെ വിവിധ പ്രദേശങ്ങളിലും പാര്‍ട്ടി ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെയുണ്ടായ ബോംബാക്രമണങ്ങളില്‍ പതിനഞ്ചു പേരാണ് കൊല്ലപ്പെട്ടത്. തിരഞ്ഞെടുപ്പ് എന്ന സങ്കല്പം അനിസ്‌ലാമികമാണെന്ന് പ്രഖ്യാപിച്ചിട്ടുള്ള അല്‍ഖ്വയ്ദയുമായി ബന്ധമുള്ള പാക് താലിബാനാണ് ആക്രമണത്തിനുപിന്നില്‍. തെരഞ്ഞെടുപ്പ് ദിനത്തിലും ചാവേര്‍ ആക്രമണങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.

പാക്കിസ്താനില്‍ പൊതുതെരഞ്ഞെടുപ്പിനിടെ സ്‌ഫോടനം: 13 മരണംമുന്‍പ്രധാനമന്ത്രി യൂസഫ് റസ ഗീലാനിയുടെ മകന്‍ അലിഹൈദറിനെ മുള്‍ട്ടാനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴിഞ്ഞദിവസം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. നിരോധിത സംഘടനകളായ
ലഷ്‌കര്‍ഇജാംഗ്‌വി, സിപാഹ്ഇസാഹബ എന്നിവരില്‍നിന്ന് ഹൈദറിന് ഭീഷണിയുണ്ടായിരുന്നതായി റിപോര്‍ട്ടുകളുണ്ട്. സംഭവവുമായി ബന്ധമുണ്ടെന്നു കരുതുന്ന അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

Keywords:  Pakistan, Election, Bomb Blast, Death, Islamabad, Injured, Terrorists, Karachi, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script