ഇറാഖില്‍ പരക്കെ സ്‌ഫോടനങ്ങളും വെടിവെയ്പ്പും; 16 മരണം

 


ADVERTISEMENT

ബാഗ്ദാദ്: ഇറാഖിലെ വിവിധ ഭാഗങ്ങളിലുണ്ടായ സ്‌ഫോടനങ്ങളിലും വെടിവയ്പ്പിലും16 പേര്‍ കൊല്ലപ്പെടുകയും 35 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇറാഖിലെ ദിയാല, നിനിവേ എന്നീ പ്രവിശ്യകളിലാണ്  സ്‌ഫോടന പരമ്പര നടന്നത്.

നിനിവേയിലുണ്ടായ സ്‌ഫോടനങ്ങളില്‍ നാലുപേര്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ച്ചയായ അഞ്ചു സ്‌ഫോടനങ്ങളാണ് ഇവിടെയുണ്ടായതെന്നാണ് റിപോര്‍ട്ട്. നേരത്തെ ദിയാലയിലുണ്ടായ സ്‌ഫോടനങ്ങളില്‍ 12 പേര്‍ കൊല്ലപ്പെടുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇറാഖില്‍ പരക്കെ സ്‌ഫോടനങ്ങളും വെടിവെയ്പ്പും; 16 മരണം
File photos
ബാക്വുബയിലെ ഒരു ഹോട്ടലിനു മുന്നില്‍ അടുത്തിടെയുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2003 ലെ ഇറാഖ് യുദ്ധത്തിനു ശേഷം തീവ്രവാദ സംഘടനകള്‍ക്കു നേരെ ഈ ഭാഗങ്ങളില്‍ സൈനിക നീക്കം പതിവാണ്.

Also Read:
ബൈക്കില്‍ പോവുകയായിരുന്ന യുവാവിന് വെട്ടേറ്റു

Keywords: Baghdad, Iraq, Bomb Blast, Gun attack, Death, Injured, Car Bomb Blast, Obituary, World,   Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia