Tragedy | കണ്ണൂരിൽ പുഴയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി
മൃതദേഹം പോലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയതിനു ശേഷം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കണ്ണൂർ: (KVARTHA) കേളകത്തെ ചീങ്കണ്ണിപുഴയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. അടക്കാത്തോട് മുട്ടുമാറ്റിയിലെ കുന്നുംപുറത്ത് ചെറിയാന്റെ ഭാര്യ ഷാന്റി (48) യുടെ മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ 9:30ഓടെ കണ്ടെത്തിയത്.
ബുധനാഴ്ച ഉച്ചയ്ക്കു ശേഷം കാണാതായതായി ഭർത്താവ് ചെറിയാൻ കേളകം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, നാട്ടുകാരും ഫയർഫോഴ്‌സും എമർജൻസി റെസ്പോൺസ് ടീമും ചേർന്ന് പുഴയിലെ നരിക്കടവ് ഭാഗത്ത് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പോലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയതിനു ശേഷം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കേളകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.