മലയാളി യുവാവ് അബുദാബിയില്‍ വാഹനത്തിനുള്ളില്‍ മരിച്ചനിലയില്‍

 


ADVERTISEMENT

കണ്ണാടിപ്പറമ്പ്: (www.kvartha.com 23.02.2018) മലയാളി യുവാവ് അബുദാബിയില്‍ വാഹനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചേലേരി അഞ്ചാംപുര സനൂപ് കുമാര്‍ (40) ആണ് അബുദാബി മുസഫ ശാബിയയില്‍ വാഹനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ച്യൂയിംഗം വിതരണ കമ്പനിയുടെ ടെറിട്ടറി സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയാണ്.

അതേസമയം മരണം സംഭവിച്ചത് എങ്ങിനെ എന്നതിനെ കുറിച്ച് അബുദാബി പോലീസ് അന്വേഷിച്ചുവരികയാണ്. സഹോദരിയുടെ വിവാഹത്തോടനുബന്ധിച്ച് നാട്ടിലേക്കു വന്നിരുന്ന സനൂപ് കുമാര്‍ ഏതാനും ദിവസം മുന്‍പാണ് അവധി കഴിഞ്ഞു തിരികെ ഗള്‍ഫിലേക്കു പോയത്.

  മലയാളി യുവാവ് അബുദാബിയില്‍ വാഹനത്തിനുള്ളില്‍ മരിച്ചനിലയില്‍

പിതാവ്: ബാലകൃഷ്ണന്‍. ഭാര്യ: അഖില. രണ്ടു മക്കളുണ്ട്. മൃതദേഹം അബുദാബി ഖലീഫ ആശുപത്രി മോര്‍ച്ചറിയിലാണ്. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Body of Kerala man found in car in Abu Dhabi, Malayalees, Dead Body, Vehicles, Marriage, Sisters, Holidays, Police, Probe, Obituary, Gulf, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia