കണ്ണീരോടെ വിട: വളപട്ടണം പുഴയിൽ ചാടിയ മുൻ പ്രവാസി ഗോപിനാഥൻ്റെ മൃതദേഹം കണ്ടെത്തി


● മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കണ്ടെത്തിയത്.
● വ്യാഴാഴ്ച വൈകുന്നേരം 3.45-നാണ് അദ്ദേഹം പുഴയിൽ ചാടിയത്.
● സംസ്കാരം ഞായറാഴ്ച ഉച്ചയോടെ നടക്കും.
കണ്ണൂർ: (KVARTHA) വളപട്ടണം പാലത്തിൽ വെച്ച് പുഴയിലേക്ക് ചാടിയ കീച്ചേരി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. പാപ്പിനിശേരി കീച്ചേരി സ്വദേശിയും മുൻ പ്രവാസിയുമായ പാമ്പാലയിലെ ചെന്നക്കണ്ടത്തിൽ ഗോപിനാഥന്റെ (59) മൃതദേഹമാണ് വളപട്ടണം പുഴയിൽ നിന്നും ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കണ്ടെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം 3.45നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കണ്ടിട്ട് മടങ്ങവെ ഗോപിനാഥൻ പുഴയിൽ ചാടിയത്. കാർ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെട്ടപ്പോഴാണ് സംഭവം.
ഇദ്ദേഹത്തിന്റെ കൂടെ ഭാര്യയും മകളും ഉണ്ടായിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ ഗോപിനാഥനെ തടയാൻ ശ്രമിച്ചെങ്കിലും അവരുടെ കൈ തട്ടിമാറ്റി കൈവരിക്ക് മുകളിലൂടെ പുഴയിലേക്ക് ചാടുകയായിരുന്നു.
ബന്ധുക്കളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കണ്ണൂരിൽ നിന്ന് ഫയർ ഫോഴ്‌സും വളപട്ടണം പോലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തി.
ഏറെക്കാലം ഗൾഫിലായിരുന്ന ഗോപിനാഥൻ നാട്ടിലെത്തിയതിനു ശേഷം റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിവരികയായിരുന്നു. ഹൃദ്രോഗ സംബന്ധമായ അസുഖങ്ങൾക്ക് മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.
ഭാര്യ: രോഷ്നി, മക്കൾ: ഗീതു, നീതു. സംസ്കാരം ഞായറാഴ്ച ഉച്ചയോടെ നടക്കും.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ. ഈ വാർത്ത മറ്റുള്ളവർക്കും ഷെയർ ചെയ്യൂ.
Article Summary: Body of a man who jumped from a bridge in Kerala found in river.
#KeralaNews #Kannur #Valapattanam #DeathCase #Gopinathan #RiverTragedy