കുന്താപുരത്ത് ട്രെയിനില്‍ നിന്ന് വീണ് മരിച്ചത് ബി.എസ്.എഫ് ഭടന്‍
Jun 25, 2012, 16:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മംഗലാപുരം : സ്വദേശത്തേക്കുള്ള യാത്രയ്ക്കിടയില്‍ ബി.എസ്.എഫ് ഭടന്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. കൊങ്കണ്‍ റെയില്‍പാതയില്‍ കുന്താപുരത്തിന് സമീപം ഹട്ടിനങ്കടി റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടത്. 148-ാം കേരള ബാറ്റാലിയന്‍ അംഗമായ സത്യേന്ദ്രസിംഗാണ് മരിച്ചത്.
ന്യൂഡല്‍ഹിയിലെ ഭീംസിംഗ്-ബച്ചുലിദേവി ദമ്പതികളുടെ മകനാണ്. കാമിനിയാണ് ഭാര്യ. തിരുവന്തപുരത്ത് നിന്ന് നാട്ടിലേക്ക് പോകുകയായിരുന്നു. മൃതദേഹത്തില്‍ നിന്ന് കിട്ടിയ സിം-എ.ടി.എം കാര്‍ഡുകളും കേരള ബി.എസ്.എഫ് ആസ്ഥാനത്തെ ഫോണ്‍ നമ്പറുമാണ് സത്യേന്ദ്രസിംഗിനെ തിരിച്ചറിയാന്‍ സഹായകമായത്.
തിങ്കളാഴ്ച കുന്താപുരത്തെത്തിയ സേനയുടെ ഡെപ്യൂട്ടി കമാന്റന്റ് കിരണ്‍ ഗോവിന്ദയും സംഘവും മൃതദേഹം തിരിച്ചറിഞ്ഞു. മണിപ്പാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും.

Keywords: Mangalore, National, Obituary, Dead Body, Train
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.