ഗു­ണ്ടാ­പ്പക: മം­ഗ­ലാ­പുരത്ത് വീണ്ടും യു­വാ­വി­നെ കൊ­ന്ന് റെ­യില്‍­പാ­ള­ത്തില്‍ ത­ള്ളി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗു­ണ്ടാ­പ്പക: മം­ഗ­ലാ­പുരത്ത് വീണ്ടും യു­വാ­വി­നെ കൊ­ന്ന് റെ­യില്‍­പാ­ള­ത്തില്‍ ത­ള്ളി
മം­ഗ­ലാ­പുരം : മം­ഗ­ലാ­പു­ര­ത്ത് ഗു­ണ്ടാ സം­ഘം ത­മ്മി­ലു­ള്ള ചേ­രി­പ്പോ­ര് അ­ട­ങ്ങു­ന്നില്ല. നഗ­രം മു­ഴു­വന്‍ ആന്റി റൗ­ഡി സ­ക്വാ­ഡ് ത­ലങ്ങും വി­ലങ്ങും പാ­യു­ന്ന­തി­നി­ട­യില്‍ വ്യാ­ഴാഴ്­ച അര്‍­ധ­രാ­ത്രി­യോ­ടെ ഗു­ണ്ടാ സം­ഘ­ത്തി­ന്റെ പ­ക­പോ­ക്ക­ലി­നി­ര­യായ­ത് നി­ര­പ­രാ­ധിയാ­യ യു­വാവ്. കുന്‍­ടി­ക്കാ­ന­യി­ലെ കാര്‍ ഷോ­റൂ­മില്‍ ജീ­വ­ന­ക്കാ­രനാ­യ ശി­വ­രാ­ജ­(22)നാ­ണ് വെ­ട്ടേ­റ്റ് മ­രി­ച്ച­ത്.

കൊ­ല­യ്­ക്ക് ശേ­ഷം മൃ­ത­ദേ­ഹം വി­കൃ­ത­മാ­ക്കി പ­ണ­മ്പൂര്‍ പോ­ലീ­സ് സ്‌­റ്റേ­ഷന്‍ പ­രി­ധി­യി­ലെ റെ­യില്‍­പാ­ള­ത്തില്‍ ത­ള്ളു­ക­യാ­യി­രുന്നു. വെ­ള്ളി­യാഴ്­ച രാ­വി­ലെ­ 11 മണി­യോ­ടെ­യാണ് മൃ­ത­ദേ­ഹം സ്ഥല­ത്തെ ഒ­രു പ­ഞ്ചാ­യ­ത്തം­ഗം ക­ണ്ടെ­ത്തി­യ­ത്.

ശി­വ­രാ­ജി­ന്റെ മര­ണം കൊ­ല­യാ­ണെ­ന്ന് പോ­ലീ­സ് പ്രാ­ഥമി­ക നി­ഗ­മ­ന­ത്തി­ലെത്തി. ക­ഴു­ത്തില്‍ ക­യര്‍ മു­റു­ക്കിയും വെ­ട്ടിയും ജീ­വ­നെ­ടു­ത്ത ശേ­ഷം ശ­രീ­ര­മാകെ വെട്ടി­പ്പ­രി­ക്കേല്‍­പ്പി­ക്കു­ക­യാ­യി­രുന്നു. ഘാ­ത­ക­സം­ഘം ത­ന്നെ­യാകാം മൃ­ത­ദേ­ഹം റെ­യില്‍­പാ­ള­ത്തില്‍ ത­ള്ളി­യ­തെ­ന്ന് പോ­ലീ­സ് സം­ശ­യി­ക്കു­ന്നു.

മം­ഗ­ലാ­പു­രം പോ­ലീ­സി­ന്റെ ഗു­ണ്ടാപട്ടി­ക­യില്‍ പ്ര­മു­ഖ­നാ­യി­രു­ന്ന ഇ­ര­ട്ട­ക്കൊ­ല­ക്കേ­സ് പ്രതി ക­ബീര്‍ എന്ന റൗ­ഡി ക­ബീ­റി­നെ വ­ധി­ച്ച­ സം­ഭ­വ­ത്തി­ലെ ചി­ല­രു­മാ­യി ശി­വ­രാ­ജി­ന് പ­രി­ച­യ­മു­ള്ള­തായും ഇവ­രെ കാ­ണിച്ചു­കൊ­ടു­ക്കാന്‍ വി­സ­മ്മ­തി­ച്ച­തി­ലു­ള്ള പ്ര­തി­കാ­ര­മാ­യാ­ണ് കൊ­ല­യെന്നും പോ­ലീ­സ് അ­നു­മാ­നി­ക്കു­ന്നു. ക­ബീര്‍ ഫെ­ബ്രു­വ­രി 25നാ­ണ് വ­ധി­ക്ക­പ്പെ­ട്ട­ത്.

വ്യാ­ഴാഴ്­ച രാ­ത്രി 10.30 വ­രെ ശി­വ­രാ­ജ് കാര്‍­ഷോ­റൂ­മി­ലു­ണ്ടാ­യി­രു­ന്നു. തല്‍­സമ­യം ഒ­രു മ­ാരു­തി ഒ­മ്‌­നി­യി­ലെത്തി­യ കു­റ­ച്ചു­പേര്‍ യാ­ത്രാ­മധ്യേ കേ­ടായ ത­ങ്ങ­ളു­ടെ മ­റ്റൊ­രു കാര്‍ ന­ന്നാ­ക്കി­ത്തര­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് വി­ളിച്ചു­കൊണ്ടു­പോ­കു­ക­യാ­യി­രുന്നു. ശി­വ­രാ­ജ് സ്വ­വ­സ­തി­യി­ലെ­ത്തി ബൈ­ക്കെ­ടു­ത്താ­ണ് ഒ­മ്‌­നി­യി­ലെത്തി­യ സം­ഘത്തി­നൊ­പ്പം അ­മ്മ­യോ­ട് യാ­ത്ര­പ­റ­ഞ്ഞി­റ­ങ്ങി­യ­ത്.

വി­ജ­നമാ­യ സ്ഥ­ല­ത്തെ­ത്തി­യ­പ്പോള്‍ കാ­റി­ലു­ണ്ടാ­യി­രു­ന്ന­വര്‍ ശി­വ­രാ­ജി­നെ തട­ഞ്ഞ് വെ­ച്ച് ക­ബീര്‍ കൊ­ല­യു­മാ­യി ബ­ന്ധ­മു­ള്ള ചില­രെ വി­ളി­ച്ചു­വ­രു­ത്താന്‍ ആ­വ­ശ്യ­പ്പെ­ട്ടു. എ­ന്നാല്‍ ഈ ആ­വശ്യം നി­രാ­ക­രി­ച്ച ഗു­ണ്ടാ സം­ഘം മ­റ്റൊ­ന്നിനും കാ­ത്തു­നില്‍­ക്കാ­തെ യു­വാ­വി­നെ നി­ഷ്ഠൂ­ര­മാ­യി വ­ധി­ക്കു­ക­യാ­യി­രു­ന്നു.

ക­ബീര്‍ വ­ധ­ക്കേ­സില്‍ ശി­വ­രാ­ജി­ന് ബ­ന്ധ­മി­ല്ലെ­ന്ന് പോ­ലീ­സ് ഉ­റ­പ്പാ­ക്കി­യി­ട്ടുണ്ട്. ന­ഗ­ര­ത്തി­ലെ പോ­ലീ­സി­ന് തീ­രാ­ത­ല­വേ­ദ­ന സൃ­ഷ്ടി­ച്ച പൊ­ളാ­ലി അ­ന­ന്തു­വി­നെ­യും, സു­ഖാ­ന­ന്ദ ഷെ­ട്ടി­യെയും വ­ധി­ച്ച ഇ­ര­ട്ട­ക്കൊ­ല­ക്കേ­സി­ലെ പ്ര­തി­യാ­ണ് ക­ബീര്‍ എ­ന്ന റൗ­ഡി ക­ബീര്‍. ശി­വ­രാ­ജി­ന്റെ മൃ­ത­ദേ­ഹം ഇന്‍­ക്വ­സ്റ്റി­ന് ശേ­ഷം ഗ­വ. വെന്‍­ലോ­ക്ക് ആ­ശു­പ­ത്രി­യില്‍ പോ­സ്­റ്റു മോര്‍­ട്ട­ത്തി­ന് വി­ധേ­യ­മാക്കി.

Keywords:  Mangalore, National, Railway Track, Dead Body, Obituary

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia