ഗുണ്ടാപ്പക: മംഗലാപുരത്ത് വീണ്ടും യുവാവിനെ കൊന്ന് റെയില്‍പാളത്തില്‍ തള്ളി
Jul 20, 2012, 16:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മംഗലാപുരം : മംഗലാപുരത്ത് ഗുണ്ടാ സംഘം തമ്മിലുള്ള ചേരിപ്പോര് അടങ്ങുന്നില്ല. നഗരം മുഴുവന്‍ ആന്റി റൗഡി സക്വാഡ് തലങ്ങും വിലങ്ങും പായുന്നതിനിടയില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെ ഗുണ്ടാ സംഘത്തിന്റെ പകപോക്കലിനിരയായത് നിരപരാധിയായ യുവാവ്. കുന്ടിക്കാനയിലെ കാര്‍ ഷോറൂമില്‍ ജീവനക്കാരനായ ശിവരാജ(22)നാണ് വെട്ടേറ്റ് മരിച്ചത്.
കൊലയ്ക്ക് ശേഷം മൃതദേഹം വികൃതമാക്കി പണമ്പൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ റെയില്‍പാളത്തില്‍ തള്ളുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം സ്ഥലത്തെ ഒരു പഞ്ചായത്തംഗം കണ്ടെത്തിയത്.
ശിവരാജിന്റെ മരണം കൊലയാണെന്ന് പോലീസ് പ്രാഥമിക നിഗമനത്തിലെത്തി. കഴുത്തില്‍ കയര്‍ മുറുക്കിയും വെട്ടിയും ജീവനെടുത്ത ശേഷം ശരീരമാകെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഘാതകസംഘം തന്നെയാകാം മൃതദേഹം റെയില്‍പാളത്തില്‍ തള്ളിയതെന്ന് പോലീസ് സംശയിക്കുന്നു.
മംഗലാപുരം പോലീസിന്റെ ഗുണ്ടാപട്ടികയില്‍ പ്രമുഖനായിരുന്ന ഇരട്ടക്കൊലക്കേസ് പ്രതി കബീര്‍ എന്ന റൗഡി കബീറിനെ വധിച്ച സംഭവത്തിലെ ചിലരുമായി ശിവരാജിന് പരിചയമുള്ളതായും ഇവരെ കാണിച്ചുകൊടുക്കാന്‍ വിസമ്മതിച്ചതിലുള്ള പ്രതികാരമായാണ് കൊലയെന്നും പോലീസ് അനുമാനിക്കുന്നു. കബീര്‍ ഫെബ്രുവരി 25നാണ് വധിക്കപ്പെട്ടത്.
വ്യാഴാഴ്ച രാത്രി 10.30 വരെ ശിവരാജ് കാര്ഷോറൂമിലുണ്ടായിരുന്നു. തല്‍സമയം ഒരു മാരുതി ഒമ്നിയിലെത്തിയ കുറച്ചുപേര്‍ യാത്രാമധ്യേ കേടായ തങ്ങളുടെ മറ്റൊരു കാര്‍ നന്നാക്കിത്തരണമെന്നാവശ്യപ്പെട്ട് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. ശിവരാജ് സ്വവസതിയിലെത്തി ബൈക്കെടുത്താണ് ഒമ്നിയിലെത്തിയ സംഘത്തിനൊപ്പം അമ്മയോട് യാത്രപറഞ്ഞിറങ്ങിയത്.
വിജനമായ സ്ഥലത്തെത്തിയപ്പോള്‍ കാറിലുണ്ടായിരുന്നവര്‍ ശിവരാജിനെ തടഞ്ഞ് വെച്ച് കബീര്‍ കൊലയുമായി ബന്ധമുള്ള ചിലരെ വിളിച്ചുവരുത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം നിരാകരിച്ച ഗുണ്ടാ സംഘം മറ്റൊന്നിനും കാത്തുനില്‍ക്കാതെ യുവാവിനെ നിഷ്ഠൂരമായി വധിക്കുകയായിരുന്നു.
കബീര്‍ വധക്കേസില്‍ ശിവരാജിന് ബന്ധമില്ലെന്ന് പോലീസ് ഉറപ്പാക്കിയിട്ടുണ്ട്. നഗരത്തിലെ പോലീസിന് തീരാതലവേദന സൃഷ്ടിച്ച പൊളാലി അനന്തുവിനെയും, സുഖാനന്ദ ഷെട്ടിയെയും വധിച്ച ഇരട്ടക്കൊലക്കേസിലെ പ്രതിയാണ് കബീര്‍ എന്ന റൗഡി കബീര്‍. ശിവരാജിന്റെ മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം ഗവ. വെന്‍ലോക്ക് ആശുപത്രിയില്‍ പോസ്റ്റു മോര്‍ട്ടത്തിന് വിധേയമാക്കി.

Keywords: Mangalore, National, Railway Track, Dead Body, Obituary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.