SWISS-TOWER 24/07/2023

സെക്യൂരിറ്റി ഗാര്‍ഡിന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

 


ADVERTISEMENT

സെക്യൂരിറ്റി ഗാര്‍ഡിന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍
മംഗലാപുരം: സെക്യൂരിറ്റി ഗാര്‍ഡിന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. ഉള്ളാളിലെ ഇന്ത്യന്‍ ഫിഷ് മില്ലിന് സമീപത്താണ് മൃതദേഹം കണ്ടത്. മംഗലാപുരം കാര്‍ സ്ട്രീറ്റിലെ വിനായക്(24)ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി കോട്ടപൂരയിലെ ഫിഷ്മില്ലില്‍ വിനായക് ജോലിനോക്കി വരികയാണ്. മരണം കൊലയാണെന്ന് സംശയമുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പ് മില്ലില്‍ നിന്ന് യന്ത്രോപകരണങ്ങള്‍ മോഷണം പോയിരുന്നു. മോഷണം സംബന്ധിച്ച് വിനായകാണ് പോലീസില്‍ പരാതിപ്പെട്ടത്. പോലീസ് അന്വേഷണം തുടരുന്നതിനിടയില്‍ മോഷ്ടിക്കപ്പെട്ട സാധനങ്ങള്‍ മില്ലിന് സമീപത്ത് വെച്ച് കണ്ടെടുത്തിരുന്നു. അതിനിടയില്‍ വിനായകിനെ കാണാതായി. അതേ സമയം ചൊവ്വാഴ്ച രാത്രി യുവാവ് മില്ലുടമയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെങ്കിലും ബുധനാഴ്ച ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

Keywords:  Mangalore, Dead Body, National, Gunny Bag

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia