SWISS-TOWER 24/07/2023

നീലേശ്വരത്ത് ഫൈബര്‍ തോണിമറിഞ്ഞ് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

നീലേശ്വരത്ത് ഫൈബര്‍ തോണിമറിഞ്ഞ് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്
നീലേശ്വരം(കാസര്‍കോട്): നീലേശ്വരം തൈക്കടപ്പുറം അഴിത്തലയില്‍ ഫൈബര്‍ തോണിമറിഞ്ഞ് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍  എടമുട്ടം കരിമ്പ്രം സ്വദേശി   സുഗതന്‍(40) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാത്രി ഒഴുക്ക് വലയിട്ട് മത്സ്യം പിടിക്കാന്‍ കടലില്‍ പോയതായിരുന്നു. ബുധനാഴ്ച രാവിലെ തിരിച്ചുവരുന്നതിനിടയില്‍ തിരമാലയില്‍പ്പെട്ട് തോണിമറിയുകയായിരുന്നു.

തൃശൂര്‍ സ്വദേശി ഹരിദാസ്(44), നീലേശ്വരം തെക്കടപ്പുറം അഴിത്തല സ്വദേശി പി.കെ. ധനേഷ്(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ധനേഷാണ് സുഗതനെയും, ഹരിദാസിനെയും രക്ഷിച്ച് വലിയപറമ്പ് മാവിലക്കടപ്പുറത്ത് കരയ്‌ക്കെത്തിച്ചത്. പിന്നീട് ഇരുവരെയും ചെറുവത്തൂര്‍ യൂനിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും സുഗതന്‍ മരിച്ചിരുന്നു. കടലില്‍ പോയവരെ കാണാനില്ലെന്ന വിരമറിഞ്ഞ് നൂറുകണക്കിനാളുകള്‍ സംഭവ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. കടലില്‍ കാണാതായ ഫൈബര്‍ തോണിയും വലയും കണ്ടെത്താന്‍ രക്ഷാ ബോട്ട് തിരച്ചില്‍ നടത്തിവരികയാണ്.

തൈക്കടപ്പുറം അഴിത്തലയിലെ അബ്ദുല്ല എന്നയാളുടെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ എന്ന ഫൈബര്‍ തോണിയാണ് മറിഞ്ഞത്.

അഴിത്തലയിലെ കെ.കെ. വത്സലയാണ് മരണപ്പെട്ട സുഗതന്റെ ഭാര്യ. മകന്‍: ഷിബിന്‍(തൃശൂര്‍ കരിമ്പ്രം സ്‌കൂള്‍ പ്യൂണ്‍).  

Keywords:  Boat Accident, Nileshwaram, Kasaragod, Obituary, Kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia